മഴക്കാലത്ത് ഈർപ്പം അടുക്കളയിൽ തങ്ങി നിൽക്കുന്നതോടെയാണ് ശക്തമായ ദുർഗന്ധം ഉണ്ടാകുന്നത്. എത്ര വൃത്തിയാക്കിയാലും അടുക്കളയിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കില്ല.
പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുകയും ഭക്ഷണാവശിഷ്ടങ്ങളും അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. മഴക്കാലത്ത് ഈർപ്പം അടുക്കളയിൽ തങ്ങി നിൽക്കുന്നതോടെയാണ് ശക്തമായ ദുർഗന്ധം ഉണ്ടാകുന്നത്. എത്ര വൃത്തിയാക്കിയാലും അടുക്കളയിലെ ദുർഗന്ധത്തെ അകറ്റാൻ സാധിക്കില്ല. മഴക്കാലത്ത് അടുക്കളയിൽ ഉണ്ടാകുന്ന ദുർഗന്ധത്തെ അകറ്റാൻ ചെയ്യേണ്ട 5 കാര്യങ്ങൾ ഇതാണ്.
കാപ്പിപ്പൊടി
ദുർഗന്ധത്തെ അകറ്റാനും കാപ്പിപ്പൊടിക്ക് സാധിക്കും. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. അടുക്കള ഭാഗങ്ങളിൽ കാപ്പിപ്പൊടി വിതറിയാൽ ദുർഗന്ധത്തെ എളുപ്പത്തിൽ ഇല്ലാതാക്കാം.
നാരങ്ങ തോട്
നാരങ്ങ തോട് ഇനിമുതൽ വലിച്ചെറിയേണ്ടതില്ല. നാരങ്ങ തോട് വെള്ളത്തിലിട്ടതിന് ശേഷം അതിലേക്ക് ഗ്രാമ്പുവും കറുവപ്പട്ടയുമിട്ട് നന്നായി തിളപ്പിക്കണം. 15 മിനിറ്റ് നന്നായി തിളപ്പിക്കുമ്പോൾ വായുവിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ വലിച്ചെടുക്കുകയും നല്ല ഗന്ധം പരത്തുകയും ചെയ്യുന്നു.
ജനാലകൾ തുറന്നിടാം
ഭക്ഷണം പാകം ചെയ്യുമ്പോൾ ജനാലകൾ അടച്ചിടുന്നത് അടുക്കളയിൽ ദുർഗന്ധം തങ്ങി നിൽക്കാൻ കാരണമാകുന്നു. ശരിയായ രീതിയിൽ വായു സഞ്ചാരം ഇല്ലാതെവരുമ്പോഴാണ് ദുർഗന്ധം ഉണ്ടാകുന്നത്. അതിനാൽ താന്നെ പാചകം ചെയ്യുന്ന സമയത്ത് ജനാലകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കണം.
ബേക്കിംഗ് സോഡ
ശക്തമായ ദുർഗന്ധത്തെ അകറ്റാൻ ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. കുറച്ച് ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തിയതിന് ശേഷം ഒരു പാത്രത്തിലാക്കി തുറന്ന് വയ്ക്കാം. രാത്രി മുഴുവൻ അങ്ങനെ വെച്ചിരുന്നാൽ അടുക്കളയിലെ ദുർഗന്ധത്തെ വലിച്ചെടുക്കുന്നു. ദുർഗന്ധത്തെ അകറ്റാൻ വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്.
മാലിന്യങ്ങൾ
അടുക്കള കൗണ്ടർടോപും, സ്റ്റൗവും മാത്രം വൃത്തിയാക്കിയാൽ പോരാ. സിങ്കും, മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബിന്നും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാനുള്ള പ്രധാന കാരണം ഇതാണ്. ഇടയ്ക്കിടെ അടുക്കള സിങ്ക് വൃത്തിയാക്കി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം.


