മഴക്കാലത്ത് ചെടികൾ വളർത്തുന്നത് വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ സഹായിക്കുന്നു. പല ആകൃതിയിലും നിറത്തിലും ചെടികളുണ്ട്. വീടിന്റെ ആംബിയൻസിന് ചേരുന്ന ചെടികൾ തെരഞ്ഞെടുക്കാം.
വീട് എപ്പോഴും മനോഹരമാക്കി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാവണം വീട് അലങ്കരിക്കേണ്ടത്. മഴക്കാലത്ത് വീട് സിംപിളായി ഒരുക്കാൻ ഇങ്ങനെ ചെയ്താൽ മതി.
ചെടികൾ
മഴക്കാലത്ത് ചെടികൾ വളർത്തുന്നത് വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ സഹായിക്കുന്നു. പല ആകൃതിയിലും നിറത്തിലും ചെടികളുണ്ട്. വീടിന്റെ ആംബിയൻസിന് ചേരുന്ന ചെടികൾ തെരഞ്ഞെടുക്കാം. ഇത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
തടികൊണ്ടുള്ള ഫർണിച്ചർ
തടികൊണ്ടുള്ള ഫർണിച്ചറുകൾ വീടിന് എന്നും ഏസ്തെറ്റിക് ലുക്ക് നൽകുന്നു. മഴക്കാലത്തും ഇത്തരം ഫർണിച്ചറുകൾ ഇടുന്നതാണ് ഉചിതം. അതേസമയം തടി ഫർണിച്ചറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം. മഴ ആയതിനാൽ ഈർപ്പം ഉണ്ടാവാനും തടിക്ക് കേടുപാടുകൾ സംഭവിക്കാനും, ചിതൽ ഉണ്ടാവാനും കാരണമാകുന്നു.
കർട്ടൻ മാറ്റാം
മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റുന്ന കർട്ടനുകൾ വീടിന് നൽകാം. നല്ല വായുസഞ്ചാരം ലഭിക്കുന്ന തുണിത്തരങ്ങളിൽ കർട്ടനുകൾ ഇന്ന് ലഭ്യമാണ്. അധികം കട്ടിയില്ലാത്തവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം. കട്ടിയുള്ളത് വാങ്ങിയാൽ ഈർപ്പം ഉണ്ടാകുമ്പോൾ പെട്ടെന്ന് ഉണങ്ങി കിട്ടുകയില്ല.
മാറ്റ് മാറ്റാം
മഴക്കാലങ്ങളിൽ പുറത്ത് നിന്നും വെള്ളം ചവിട്ടിക്കയറ്റുമ്പോൾ മാറ്റുകളിൽ വെള്ളം തങ്ങി നിൽക്കുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ മാറ്റുകൾ മാറ്റാനും ഉണക്കാനും ശ്രദ്ധിക്കണം.
മെഴുകുതിരി
മഴക്കാലത്ത് ഈർപ്പം തങ്ങി നിൽക്കുമ്പോൾ വീടിനുള്ളിൽ അതിന്റെ ഗന്ധം ഉണ്ടാകുന്നു. ഈ മുഷിഞ്ഞ ഗന്ധത്തെ അകറ്റാൻ സുഗന്ധമുള്ള മെഴുകുതിരികൾ കത്തിച്ചുവയ്ക്കാം. ഇത് മഴക്കാലങ്ങളിൽ വീടിനുള്ളിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.


