ഓരോ ആവശ്യങ്ങൾക്കും അനുയോജ്യമായ ഉപകരണങ്ങൾ ഇന്ന് നമ്മുടെ വീടുകളിൽ ഉണ്ട്. ശരിയായ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും.
ആധുനിക ഉപകരണങ്ങൾ വന്നതോടെ അടുക്കള ജോലി ഒരു പരിധിവരെ എളുപ്പമാക്കാൻ സാധിച്ചു. ഓരോ ആവശ്യങ്ങൾക്കും അനുയോജ്യമായ ഉപകരണങ്ങൾ ഇന്ന് നമ്മുടെ വീടുകളിൽ ഉണ്ട്. ശരിയായ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. മൈക്രോവേവ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
1.നിർദ്ദേശ മാനുവൽ വായിക്കുക
ഓരോ മൈക്രോവേവിനും അതിന്റേതായ പ്രവർത്തന രീതികളുണ്ട്. മൈക്രോവേവ് പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. ഉപയോക്തൃ മാനുവലിലെ നിർദ്ദേശങ്ങൾ അനുസരിച്ചാവണം മൈക്രോവേവ് പ്രവർത്തിപ്പിക്കേണ്ടത്.
2. മൈക്രോവേവ്-സേഫ് പാത്രങ്ങൾ
മൈക്രോവേവിൽ അനുയോജ്യമല്ലാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത് അസമമായ പാചകത്തിനും മൈക്രോവേവിന് കേടുപാടുകൾ ഉണ്ടാവാനും കാരണമായേക്കാം. മൈക്രോവേവ് ഉപയോഗത്തിനായി പ്രത്യേകം നിർമ്മിച്ച 'മൈക്രോവേവ്-സേഫ്' ലേബൽ ചെയ്തിട്ടുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
3. വെള്ളം അമിതമായി ചൂടാക്കരുത്
മൈക്രോവേവിൽ ഒരു നിശ്ചിത അളവിന് അപ്പുറം വെള്ളം ചൂടാക്കൻ പാടില്ല. അമിതമായി തിളയ്ക്കുമ്പോൾ വെള്ളം പാത്രത്തിൽ നിന്ന് ശക്തമായി പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്. വെള്ളം ചൂടാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.
4. ചോർച്ച ഉണ്ടാവുക
മൈക്രോവേവ് ഓവനിൽ എന്തെങ്കിലും തരത്തിലുള്ള ചോർച്ചയുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. മൈക്രോവേവ് ഡോർ വളഞ്ഞിരിക്കുകയോ മറ്റേതെങ്കിലും രീതിയിൽ കേടുപാടുകൾ ഉള്ളതായോ ശ്രദ്ധയിൽപ്പെട്ടാൽ ഓവൻ ഉപയോഗിക്കാൻ പാടില്ല.
5. വാതിൽ തുറന്നിരിക്കുമ്പോൾ
ഡോർ അടച്ചതിന് ശേഷം പ്രവർത്തിക്കുന്ന രീതിയിലാണ് മൈക്രോവേവുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ പാചകം ചെയ്യുന്ന സമയത്ത് മൈക്രോവേവ് ഡോർ തുറന്നിടരുത്. ഇത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.


