പുതിയതായി വീട് നിർമ്മിക്കുമ്പോഴോ, ആല്ലെങ്കിൽ സ്വന്തം വീട് മോടി കൂട്ടുന്നത് നമുക്ക് വളരെയധികം ഇഷ്ട്ടമുള്ള കാര്യമാണ്. എന്തൊക്കെ വെക്കണം എങ്ങനെ വെക്കണം എന്നൊക്കെ നമ്മൾ നേരത്തെ തെരഞ്ഞെടുത്ത് വെക്കാറുണ്ട്.
പുതിയതായി വീട് നിർമ്മിക്കുമ്പോഴോ, ആല്ലെങ്കിൽ സ്വന്തം വീട് മോടി കൂട്ടുന്നത് നമുക്ക് വളരെയധികം ഇഷ്ട്ടമുള്ള കാര്യമാണ്. എന്തൊക്കെ വെക്കണം എങ്ങനെ വെക്കണം എന്നൊക്കെ നമ്മൾ നേരത്തെ തെരഞ്ഞെടുത്ത് വെക്കാറുണ്ട്. എന്നാൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പതിവായി ചില തെറ്റുകൾ അവർത്തിക്കാറുണ്ട്. ഇത് ശ്രദ്ധിച്ചാൽ വീട് മോടി കൂട്ടുന്നത് കുറച്ചുകൂടെ എളുപ്പമാക്കും .
അമിതമായി മോടി കൂട്ടരുത്
വീട് മുഴുവൻ അലങ്കാര വസ്തുക്കളും മറ്റും അമിതമായി ഉപയോഗിക്കാതെ ഇരിക്കുക. മുറികൾ ഒറ്റനോട്ടത്തിൽ കാണുമ്പോൾ എല്ലാം അടിഞ്ഞു കൂടിയത് പോലെ കാണുന്നത് ഒഴിവാക്കാം. മുറി നിറയെ സോഫകൾ, ചുമരുകൾ, ഭിത്തിയിൽ പോസ്റ്റർ തുടങ്ങി അലങ്കാര വസ്തുക്കൾ കൊണ്ട് നിറക്കാതെയിരിക്കുക. ആവശ്യത്തിന് മാത്രം സാധനങ്ങൾ വെക്കുന്നത് എപ്പോഴും കാണാൻ ഭംഗി നൽകുന്നത്.
റഗ്ഗുകൾ
വീടിന്റെ നിലത്ത് റഗ്ഗുകൾ ഉപയോഗിക്കുമ്പോൾ മുറിക്ക് ചേരുന്നതും കൃത്യമായ അളവിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. റഗ്ഗുകളുടെ അളവ് കൃത്യമല്ലെങ്കിൽ മുറി കാണാൻ ഭംഗി ഉണ്ടാവില്ല.
ലൈറ്റ്സ്
വീടുകൾക്ക് കൂടുതൽ ഭംഗി നൽകുന്ന ഒന്നാണ് ലൈറ്റുകൾ. കിട്ടുന്ന ഏതെങ്കിലും ലൈറ്റുകൾ ഉപയോഗിക്കാതെ ഓരോ വീടിന്റെയും രീതി അനുസരിച്ച് വേണം ലൈറ്റുകൾ തെരഞ്ഞെടുക്കാൻ. വീടിന് കൂടുതൽ ഭംഗി നൽകുന്ന, അധിക വെളിച്ചമില്ലാത്തതും എന്നാൽ വെട്ടം കുറയാത്തതുമായ ലൈറ്റുകൾ ഉപയോഗിക്കാം.
ഫർണിച്ചർ
ഭിത്തിയോട് ചേർന്ന് കിടക്കുന്ന വിധത്തിൽ ഫർണിച്ചറുകൾ ഇടുന്നത് സാധാരണമായി വീടുകളിൽ കണ്ടുവരുന്ന ഒന്നാണ്. ഇത് മുറിക്ക് കൂടുതൽ സ്ഥലം നൽകുമെങ്കിലും നടുഭാഗം ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടാക്കും. ഫർണിച്ചർ ഇടുമ്പോൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
നിറങ്ങൾ
മുറികൾക്ക് ചേരുന്ന തരത്തിലുള്ള നിറങ്ങൾ തെരഞ്ഞെടുക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ വളരെ വിരളമാണ്. വീടുകൾ പെയിന്റ് അടിക്കുമ്പോൾ എപ്പോഴും ഒരു നിറം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കോൺട്രാസ്റ്റ് നിറങ്ങൾ ഉപയോഗിക്കുന്നത് മുറിയെ മങ്ങി കാണിക്കും.
വാൾ ആർട്
സ്ഥിരമായി വീടുകളിൽ കണ്ടുവരുന്ന കാഴ്ചയാണ് ഭിത്തികളിൽ ഫ്രെയിമുകൾ വെക്കുന്നത്. എന്നാൽ ഇത് വെക്കുമ്പോൾ കൃത്യമായ അകലം പാലിക്കണം. നോക്കുമ്പോൾ നേരെ കാണുന്ന വിധത്തിലായിരിക്കണം ഫ്രെയിമുകൾ സ്ഥാപിക്കേണ്ടത്.
കർട്ടൻ
മുറിയിൽ വ്യത്യസ്തമായ കർട്ടനുകൾ ഉപയോഗിക്കുമെങ്കിലും വാങ്ങുന്ന കർട്ടനുകളുടെ നിറം നമ്മൾ ശ്രദ്ധിക്കാറില്ല. ഉദാഹരണത്തിന് പച്ച ഭിത്തിയുള്ള മുറിക്ക് ചുവന്ന നിറമുള്ള കർട്ടൻ ഇടുന്നത് തീരെയും ആകർഷകമല്ലാത്തതായി തോന്നിക്കും. മുറിയുടെ നിറത്തിന് ചേരുന്ന കർട്ടനുകൾ തെരഞ്ഞെടുക്കാം.
വീട്ടിൽ ഒന്നും സൂക്ഷിക്കാൻ കഴിയുന്നില്ലേ? ശ്രദ്ധിക്കണം, എലികൾ നിസ്സാരക്കാരല്ല
