തേയില എപ്പോഴും വായുകടക്കാത്ത പാത്രത്തിലാക്കിയാവണം സൂക്ഷിക്കേണ്ടത്. ചൂടും സൂര്യപ്രകാശവും നേരിട്ടടിക്കുന്ന സ്ഥലത്ത് തേയില സൂക്ഷിക്കാൻ പാടില്ല.

ചായ എന്നത് എല്ലാവർക്കും ഒരു വികാരമാണ്. ഓരോ കാരണങ്ങൾ കണ്ടെത്തി ചായ കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ ചായ ഇടുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ചായ ഉണ്ടാക്കുമ്പോൾ സ്ഥിരമായി ആവർത്തിക്കുന്ന ഈ 5 അബദ്ധങ്ങൾ ഒഴിവാക്കാം.

തേയില സൂക്ഷിക്കുമ്പോൾ

തേയില എപ്പോഴും വായുകടക്കാത്ത പാത്രത്തിലാക്കിയാവണം സൂക്ഷിക്കേണ്ടത്. ചൂടും സൂര്യപ്രകാശവും നേരിട്ടടിക്കുന്ന സ്ഥലത്ത് തേയില സൂക്ഷിക്കാൻ പാടില്ല. സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം തേയില സൂക്ഷിക്കുന്നത് ഒഴിവാക്കാം. കാരണം തേയില ഇതിന്റെ ഗന്ധത്തെ വലിച്ചെടുക്കാൻ സാധ്യതയുണ്ട്.

വെള്ളം

ചായ ഉണ്ടാക്കാൻ എപ്പോഴും ശുദ്ധമായ വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചൂടാക്കി വെച്ചിരിക്കുന്ന വെള്ളം ചായ ഉണ്ടാക്കാൻ ഉപയോഗിക്കരുത്. വെള്ളത്തിൽ അമിതമായ ക്ലോറിൻ ഉണ്ടെങ്കിൽ ചായ ഉണ്ടാക്കാൻ കുപ്പി വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

അമിതമായി ചൂടാക്കരുത്

ചായ ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം അത് തിളപ്പിക്കുന്നതാണ്. ശരിയായ ചൂടിൽ തിളപ്പിച്ചില്ലെങ്കിൽ ചായയുടെ രുചി നഷ്ടമാകാൻ കാരണമാകുന്നു. അതേസമയം ഗ്യാസ് സ്റ്റൗവിൽ ചായ ഉണ്ടാക്കുമ്പോൾ അലുമിനിയം പാത്രം ഉപയോഗിക്കരുത്. പകരം സ്റ്റീൽ പാത്രത്തിൽ ചായയിടാം.

തേയില തിളപ്പിക്കരുത്

പൊടിക്ക് പകരം വെള്ളത്തിൽ തേയിലയിട്ട് ചൂടാക്കുന്നത് ഒഴിവാക്കാം. ചായ ഉണ്ടാക്കുമ്പോൾ പലരും വെള്ളത്തിൽ തേയിലയിട്ട് തിളപ്പിക്കാറുണ്ട്. ഇങ്ങനെ ചെയ്താൽ ചായക്ക് കയ്പ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വെള്ളം ചൂടാക്കിയതിന് ശേഷം തേയില ഇടുന്നതാണ് നല്ലത്.

പാലും പഞ്ചസാരയും

പലരീതികളിലാണ് പാലും പഞ്ചസാരയും നമ്മൾ ചായയിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ പഞ്ചസാരയും പാലും ഉപയോഗിക്കാതെ ചായ കുടിക്കുന്നതാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. കലോറി കുറക്കാൻ മാത്രമല്ല ചായയുടെ രുചി ആസ്വദിക്കാനും ഇതിലൂടെ സാധിക്കുന്നു.