വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാവുന്നതിന് പലതാണ് കാരണങ്ങൾ. എപ്പോഴും വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഇക്കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പൊടിപടലങ്ങൾ കൂടുകയും ഇത് അലർജി പോലുള്ള പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ദിവസവും വീട് വൃത്തിയാക്കി സൂക്ഷിച്ചാൽ പൊടിപടലങ്ങളെ കുറയ്ക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

1.ഈർപ്പം നിയന്ത്രിക്കാം

വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് പൊടിപടലങ്ങൾ കൂടാൻ കാരണമാകുന്നു. ഈർപ്പമുള്ള സ്ഥലങ്ങളിൽ പൊടിപടലങ്ങൾ പറ്റിയിരിക്കുകയും പിന്നീട് ഇത് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.

2. വൃത്തിയാക്കാതിരിക്കുക

ഒഴിഞ്ഞ മൂലകളും സാധനങ്ങൾ സൂക്ഷിക്കുന്നതിന്റെ അടിഭാഗങ്ങളും എപ്പോഴും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ശ്രദ്ധിക്കാതെ പോകുന്ന സ്ഥലങ്ങളിലൊക്കെയും പൊടിപടലങ്ങൾ ഉണ്ടാവാം. ഇത് വീട് മുഴുവനും പരക്കുകയും ചെയ്യുന്നു. മാസത്തിൽ ഒരിക്കൽ എങ്കിലും ഫർണിച്ചറുകൾ മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

3. സീലിംഗ് ഫാനുകൾ

ഫാനുകളിലും ധാരാളം പൊടിപടലങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. മാസങ്ങളോളം വൃത്തിയാക്കാതെ വരുമ്പോൾ പൊടിപടലങ്ങൾ അടിഞ്ഞുകൂടുകയും ഫാനിൽ നിന്നും മുറിയിൽ മുഴുവനും പടരുകയും ചെയ്യുന്നു. അതിനാൽ തന്നെ ഫാൻ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

4. ചെരുപ്പ് അകത്തിടരുത്

പുറത്തിടുന്ന ചെരുപ്പിൽ ധാരാളം പൊടിപടലങ്ങളും അഴുക്കും ഉണ്ടാകുന്നു. അതിനാൽ തന്നെ വീടിനുള്ളിൽ ചെരുപ്പ് ഇടുന്നത് ഒഴിവാക്കാം. വീടിനുള്ളിൽ ഇടാൻ പ്രത്യേകം ചെരുപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അണുക്കൾ പടരാനും അസുഖങ്ങൾ വരാനും കാരണമാകുന്നു.

5. എയർ ഫിൽറ്ററുകൾ വൃത്തിയാക്കാം

എയർ കണ്ടീഷണർ, ഹ്യുമിഡിഫയർ, എയർ പ്യൂരിഫയർ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ ധാരാളം അഴുക്കും പൊടിപടലങ്ങളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇടയ്ക്കിടെ ഫിൽറ്റർ മാറ്റാനും മറക്കരുത്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊടിപടലങ്ങൾ ഉണ്ടാവുന്നതിനെ തടയാൻ സാധിക്കും.