ചൂടുള്ള സമയങ്ങളിൽ ബാത്റൂം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ അബദ്ധങ്ങൾ പലതരം ആരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചു വരുത്തിയേക്കാം.

വേനൽക്കാലമായതോടെ പൊള്ളുന്ന ചൂടാണ് വീടിനകത്തും പുറത്തും. അതിനാൽ തന്നെ തണുപ്പുള്ള സ്ഥലങ്ങളിൽ സമയം ചെലവഴിക്കാനാണ് നമ്മൾ ഓരോരുത്തരും താല്പര്യപ്പെടുന്നതും. ചൂടുള്ള സമയങ്ങളിൽ ബാത്റൂം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ അബദ്ധങ്ങൾ പലതരം ആരോഗ്യപ്രശ്നങ്ങളും ക്ഷണിച്ചു വരുത്തിയേക്കാം. ബാത്‌റൂമിൽ സൺസ്‌ക്രീൻ സൂക്ഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഉടനെ മാറ്റിക്കോളൂ. ബാത്റൂം ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

1. ബാത്റൂമിനുള്ളിൽ കയറി ഒരുങ്ങുന്നവരുണ്ട്. ഒരുങ്ങി കഴിഞ്ഞാൽ എളുപ്പത്തിന് വേണ്ടി സാധനങ്ങൾ അവിടെ തന്നെ സൂക്ഷിക്കുന്നവരാണ് അധികവും. ഇത് എളുപ്പത്തിനേക്കാളും കൂടുതൽ അപകടങ്ങൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 

2. ബാത്റൂമിനുള്ളിൽ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ സൂക്ഷിക്കുന്നത് നല്ലതാണെന്ന് തോന്നുമെങ്കിലും, ഇത് നിങ്ങളുടെ ഉല്പന്നത്തിന്റെ ഗുണമേന്മ ഇല്ലാതാക്കുന്നു. 

3. ബാത്റൂമിന് അകത്തുള്ള ഈർപ്പവും വായു സഞ്ചാരത്തിന്റെ കുറവും മൂലം ഇത്തരം ഉല്പന്നങ്ങൾ പെട്ടെന്ന് കേടാവുന്നു. പിന്നീടിത് ഉപയോഗപ്രദം അല്ലാതാവുകയും ചെയ്യും. 

4. കേടുവന്ന സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങൾ ഉപയോഗിച്ചാൽ അത് നിങ്ങളുടെ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചർമ്മത്തിൽ ക്യാൻസർവരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. 

5. ചർമ്മത്തിൽ അലർജി, അകാല വാർദ്ധക്യം എന്നിവയ്ക്കും ഇത് കാരണമായേക്കാം.

6. സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങൾ അമിതമായ ചൂടും ഈർപ്പവും ഏൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. 

7. നേരിട്ട് സൂര്യപ്രകാശമടിക്കാത്ത തണുപ്പുള്ള എന്നാൽ ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ വേണം ഇത്തരം സാധനങ്ങൾ സൂക്ഷിക്കേണ്ടത്. 

8. ബാത്റൂം, വാഹനത്തിന്റെ ഡാഷ് ബോർഡ്, ജനാലയുടെ അരിക് എന്നിവിടങ്ങളിൽ സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങൾ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

സ്റ്റൗവിലെ തീയിൽ നിറവ്യത്യാസം ഉണ്ടാകാനുള്ള 6 കാരണങ്ങൾ