ഇത് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാൻ സാധിക്കുമെന്നത് വസ്തുതയാണ്. എന്നാൽ ഉറുമ്പുകളെ കൊല്ലാൻ ബ്ലീച്ചിന് സാധിക്കുമോ? നിങ്ങൾ ബ്ലീച്ച് ഉപയോഗിച്ച് ഉറുമ്പിനെ തുരത്താൻ ശ്രമിച്ചിട്ടുണ്ടോ?

വീടുകളിൽ സ്ഥിരമായി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ബ്ലീച്ച്. ഇത് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാൻ സാധിക്കുമെന്നത് വസ്തുതയാണ്. എന്നാൽ ഉറുമ്പുകളെ കൊല്ലാൻ ബ്ലീച്ചിന് സാധിക്കുമോ? നിങ്ങൾ ബ്ലീച്ച് ഉപയോഗിച്ച് ഉറുമ്പിനെ തുരത്താൻ ശ്രമിച്ചിട്ടുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. 

ബ്ലീച്ച് ഉപയോഗിച്ച് ഉറുമ്പിനെ എളുപ്പത്തിൽ തുരത്താൻ സാധിക്കും. ബ്ലീച്ചിൽ അടങ്ങിയിരിക്കുന്ന രാസവസ്തു ഉറുമ്പുകളെ തുരത്താൻ ശേഷിയുള്ളവയാണ്. അതേസമയം മറ്റുള്ള കീടനാശിനികളെക്കാളും കൂടുതൽ വിഷാംശം നിറഞ്ഞ ഒന്നാണ് ബ്ലീച്ച്. ഉറുമ്പുകൾ പിന്തുടരുന്ന പ്രതലങ്ങൾ ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കുന്നത്, ഭക്ഷണമോ വെള്ളമോ പോലുള്ള വിഭവം കണ്ടെത്താനുള്ള അവയുടെ കഴിവിനെ തടസ്സപ്പെടുത്തുന്നു. വെള്ളത്തിൽ കുറച്ച് ബ്ലീച്ച് ചേർത്തതിന് ശേഷം ഉറുമ്പുകൾ വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്ത് കൊടുക്കാം. അല്ലെങ്കിൽ ബ്ലീച്ച് ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യാം. ഉറുമ്പിനെ തുരത്താൻ ബ്ലീച്ചിന് പകരം ഈ വഴികളും ചെയ്യാവുന്നതാണ്. 

വിനാഗിരി 

ഉറുമ്പുകൾ ഭക്ഷണത്തെ പിന്തുടർന്ന് വരാൻ ഉപയോഗിക്കുന്ന ഫെറോമോൺ പാതകളെ വിനാഗിരി ഇല്ലാതാക്കുന്നു. സ്ഥിരമായി ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ വിനാഗിരി ഉപയോഗിച്ച് തുടയ്ക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്യാവുന്നതാണ്.

എണ്ണ

വിനാഗിരിയെപോലെ തന്നെയാണ് അടുക്കളയിൽ ഉപയോഗിക്കുന്ന എണ്ണയും. ഭക്ഷണത്തെ തേടിയെത്താൻ ഉപയോഗിക്കുന്ന ഫെറോമോൺ പാതയെ എണ്ണ ഇല്ലാതാക്കുന്നു. ഇതോടെ ഉറുമ്പുകൾ വരാനുള്ള സാധ്യതയും കുറയും. 

ചൂട് വെള്ളം 

വെള്ളം പൊതുവെ ഉറുമ്പുകൾക്ക് പറ്റാത്തവയാണ്. വെള്ളത്തിൽ മുങ്ങി പോയാൽ ഉറുമ്പുകൾ സ്വാഭാവികമായും ചത്തുപോകും. അതുപോലെ തന്നെയാണ് ചൂട് വെള്ളവും ഇത് ഉറുമ്പുകൾ സ്ഥിരം വരുന്ന സ്ഥലങ്ങളിൽ ഒഴിച്ചാൽ പിന്നെ ആ പരിസരത്തേക്ക് ഉറുമ്പുകൾ വരില്ല.

അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാനിന്റെ ആവശ്യമുണ്ടോ? നിങ്ങൾ ഇതറിഞ്ഞിരിക്കണം