വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ഇടമാണ് അടുക്കള. ഉപയോഗം കൂടുതലായത് കൊണ്ട് തന്നെ കറയും അഴുക്കും എളുപ്പത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അടുക്കള വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്

വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ഇടമാണ് അടുക്കള. ഉപയോഗം കൂടുതലായത് കൊണ്ട് തന്നെ കറയും അഴുക്കും എളുപ്പത്തിൽ പറ്റിപ്പിടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അടുക്കള വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്. പതിവായി വൃത്തിയാക്കുമെങ്കിലും ചില ഭാഗങ്ങളിലേക്ക് നമ്മൾ നോക്കാറുപോലും ഉണ്ടാവില്ല. എല്ലാ ഭാഗങ്ങളും നീറ്റ് ആക്കിയാൽ മാത്രമേ അടുക്കള ശരിക്കും വൃത്തിയാകുകയുള്ളൂ. നിങ്ങൾ സ്ഥിരമായി ശ്രദ്ധിക്കാതെ പോകുന്ന സ്ഥലങ്ങൾ ഇതാണ്.

ഫ്രിഡ്ജിന്റെ മുകൾ ഭാഗം 

ഫ്രിഡ്ജ് മുഴുവനും വൃത്തിയാക്കിയാലും മുഗൾ ഭാഗം നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്. അടുക്കളയിൽ പൊടിപടലങ്ങളും അഴുക്കും നിറഞ്ഞിരിക്കുന്നതുകൊണ്ട് തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വിനാഗിരിയോ സോപ്പ് വെള്ളമോ ഉപയോഗിച്ച് മൈക്രോ ഫൈബർ തുണികൊണ്ട് വൃത്തിയാക്കാവുന്നതാണ്. മാസത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് അടുക്കളയെ വൃത്തിയായിരിക്കാൻ സഹായിക്കും.

സിങ്കിന്റെ അടിഭാഗം 

സിങ്കിന്റെ ഭാഗങ്ങളിൽ എപ്പോഴും ഈർപ്പം തങ്ങിനിൽകുന്നത് കൊണ്ട് തന്നെ ബാക്റ്റീരിയകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ പച്ചക്കറികളുടേയും ഭക്ഷണ വസ്തുക്കളുടേയുമൊക്കെ അവശിഷ്ടങ്ങളും ചിലപ്പോൾ കാണാറുണ്ട്. അതുകൊണ്ട് തന്നെ ശരിയായി രീതിയിൽ ഈ ഭാഗങ്ങൾ വൃത്തിയാക്കേണ്ടതുണ്ട്. എന്നും വൃത്തിയാക്കുന്നത് സാധ്യമല്ല. അതിനാൽ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന മാറ്റ് അല്ലെങ്കിൽ പേപ്പർ സിങ്കിന്റെ അടിഭാഗത്ത് ഇട്ടുകൊടുക്കാവുന്നതാണ്.

ഉപകരണങ്ങളുടെ പിൻഭാഗം 

അടുക്കളയിൽ വെച്ചിരിക്കുന്ന വലിയ ഉപകരണങ്ങളുടെ പിൻഭാഗങ്ങൾ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇടമാണ്. അതുകൊണ്ട് തന്നെ ചെറുജീവികൾ കൂട് വെച്ചിരിക്കാനൊക്കെ സാധ്യത വളരെ കൂടുതലാണ്. ഇത്തരം ഉപകരണങ്ങൾ ഒരു സ്ഥലത്ത് തന്നെ സൂക്ഷിക്കാതെ ഇടക്കൊക്കെ സ്ഥലം മാറ്റിവെക്കണം. കൂടാതെ ഇവ അതേ രീതിയിൽ സൂക്ഷിച്ചാൽ നിലത്തും ചുമരിലുമൊക്കെ പാടുകൾ വീഴാനും സാധ്യതയുണ്ട്.

ഡ്രോയറിന്റെ ഉൾഭാഗം 

ഡ്രോയറിനുള്ളിൽ സാധനങ്ങൾ സൂക്ഷിക്കാറുണ്ടെങ്കിലും അത് വൃത്തിയാക്കുന്നവർ വളരെ കുറവാണ്. ഇതിനുള്ളിൽ പാറ്റ, ഉറുമ്പ്, തുടങ്ങിയ ജീവികൾ വരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ ഇവ നിരന്തരമായി വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. സോഫ്റ്റ് ബ്രഷ് ഉപയോഗിച്ചോ മറ്റ് ക്ലീനറുകൾ ഉപയോഗിച്ചോ ഈ ഭാഗം വൃത്തിയാക്കാൻ സാധിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും ഡ്രോയർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

എക്സ്ഹോസ്റ്റ് ഫാൻ 

അടുക്കളയിൽ പ്രധാനപ്പെട്ട ഒന്നാണ് എക്സ്ഹോസ്റ്റ് ഫാൻ. അടുക്കളക്കുള്ളിലെ പൊടിപടലങ്ങളെയും വായുവിനെയുമൊക്കെ പുറംതള്ളാൻ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ജോലി. എന്നാൽ നിരന്തരമായി വായുവിനെ പുറംതള്ളുന്നതുകൊണ്ട് തന്നെ ഫാനിന്റെ ഉൾഭാഗത്ത് അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് വൃത്തിയാക്കാൻ, ഫാനിൽ നിന്നും ബ്ലെയിഡുകൾ മാറ്റിയതിന് ശേഷം ചെറുചൂടുള്ള സോപ്പ് കലർത്തിയ വെള്ളത്തിൽ കുറച്ച് നേരം മുക്കിവെക്കാവുന്നതാണ്. അല്ലെങ്കിൽ നനഞ്ഞ തുണി ഉപയോഗിച്ചും ഫാൻ തുടച്ചെടുക്കാം.

ഗ്യാസ് സ്റ്റൗവിന്റെ അടിഭാഗം

ഭക്ഷണങ്ങൾ പാകം ചെയ്തതിന്റെ അവശിഷ്ടങ്ങളും ഈർപ്പവുമൊക്കെ സ്റ്റൗവിന്റെ അടിഭാഗത്ത് കാണപ്പെടാറുണ്ട്. കൃത്യമായ വായുസഞ്ചാരം ഇല്ലാത്ത അടുക്കളയാണെങ്കിൽ ബാക്റ്റീരിയകൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ എന്നും ഗ്യാസ് സ്റ്റൗ വൃത്തിയാക്കേണ്ടത് ഒരു ശീലമാക്കി മാറ്റേണ്ട കാര്യമാണ്. ബേക്കിംഗ് സോഡ, ബ്രഷ് എന്നിവ ഉപയോഗിച്ച് അടിഭാഗം വൃത്തിയാക്കാവുന്നതാണ്.

ഇനി ടൂത് പേസ്റ്റ് ഉപയോഗിച്ചും അടുക്കള വൃത്തിയാക്കാം; ഇങ്ങനെ ചെയ്താൽ മതി