മനോഹരമായ പൂക്കളുള്ള ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. ഇത് തഴച്ച് വളരാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വീട്ടിൽ ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും മനസിന് സന്തോഷം ലഭിക്കുന്ന കാര്യമാണ്. ശരിയായ രീതിയിൽ പരിപാലിച്ചാൽ ചെടികൾ നന്നായി തഴച്ചു വളരും. മനോഹരമായ പൂക്കളുള്ള ചെടിയാണ് ആഫ്രിക്കൻ വയലറ്റ്. ഇത് തഴച്ച് വളരാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വെളിച്ചം
ആഫ്രിക്കൻ വയലറ്റ് ചെടിയിൽ പൂക്കൾ ഉണ്ടാവാത്തതിന്റെ പ്രധാന കാരണം ശരിയായ രീതിയിൽ വെളിച്ചം ലഭിക്കാത്തതാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും നേരിട്ടല്ലാത്ത പ്രകാശം ചെടിക്ക് ആവശ്യമാണ്. വീടിനുള്ളിൽ ആണെങ്കിൽ ജനാലയുടെ അടുത്തായി ഇത് വളർത്താം.
വെള്ളം ഒഴിക്കുന്നത്
ആഫ്രിക്കൻ വയലറ്റ് ചെടിക്ക് വെള്ളം കൂടാനോ കുറയാനോ പാടില്ല. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും. ആഴ്ചയിൽ ഒരിക്കൽ ചെടിക്ക് നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിനുള്ള വെള്ളം ലഭിച്ചാൽ മാത്രമേ ചെടി നന്നായി വളരുകയുള്ളു.
വളം ഉപയോഗിക്കാം
ചെടി നന്നായി വളരാൻ വളം ഉപയോഗിക്കുന്നത് നല്ലതാണ്. അതേസമയം വളം അമിതമായി ഉപയോഗിക്കാൻ പാടില്ല. ഇത് ചെടി പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. മാസത്തിൽ ഒരിക്കൽ മാത്രം വളം ഇടാം.
പോട്ടിൽ വളർത്താം
ആഫ്രിക്കൻ വയലറ്റ് ചെടി പോട്ടിൽ വളർത്തുന്നതാണ് കൂടുതൽ ഉചിതം. ചെറിയ പോട്ടിലും ഇത് നന്നായി വളരുന്നു. അതേസമയം പോട്ടിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് വേരുകൾ നശിക്കാൻ കാരണമാകും.
താപനില
കൂടുതൽ ചൂടും തണുപ്പുമുള്ള സ്ഥലങ്ങളിൽ ആഫ്രിക്കൻ വയലറ്റ് വളർത്താൻ പാടില്ല. അമിതമായി ചൂടും തണുപ്പും ഇല്ലാത്ത സ്ഥലത്താവണം ഇത് വളർത്തേണ്ടത്.
കീടശല്യം
ചെടികൾ ഉള്ള സ്ഥലങ്ങളിൽ കീടശല്യവും ഉണ്ടാകുന്നു. ഇത് ചെടി ആരോഗ്യത്തോടെ വളരുന്നതിന് തടസമാകും. അതിനാൽ തന്നെ ഇടയ്ക്കിടെ ചെടി പരിശോധിച്ച് കീടശല്യം ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ ശ്രദ്ധിക്കണം.


