അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മല്ലിയില. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇത് കേടാവുന്നു. മല്ലിയില ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
മല്ലിയില ഇല്ലാത്ത അടുക്കളയെക്കുറിച്ച് ചിന്തിക്കാനാകുമോ. ഏതൊരു ഭക്ഷണത്തിനും രുചി നൽകാൻ ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് മല്ലിയില. എന്നാൽ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇത് വാടി തുടങ്ങുന്നു. മല്ലിയില കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
- ഈർപ്പം ഉണ്ടാകുന്നതാണ് മല്ലിയില കേടുവരുന്നതിന്റെ പ്രധാന കാരണം. കടയിൽ നിന്നും വാങ്ങിയതിന് ശേഷം മല്ലിയില കഴുകി സൂക്ഷിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഉണങ്ങാതെ സൂക്ഷിക്കുമ്പോൾ മല്ലിയില പെട്ടെന്ന് കേടാവുന്നു.
2. ശരിയായ രീതിയിൽ വായുസഞ്ചാരമുള്ള സ്ഥലത്ത് മാത്രമേ മല്ലിയില സൂക്ഷിക്കാൻ പാടൂള്ളൂ. വായു സഞ്ചാരമില്ലെങ്കിൽ ഇത് പെട്ടെന്ന് കേടാവും.
3. കടയിൽ നിന്നും വാങ്ങുമ്പോൾ കേടുവരാത്ത മല്ലിയില വാങ്ങിക്കാൻ ശ്രദ്ധിക്കണം. നല്ല നിറവും ഗന്ധവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
4. തണ്ടുകൾ മുറിച്ചതിന് ശേഷം പകുതി വെള്ളം നിറച്ച പാത്രത്തിൽ മല്ലിയില മുക്കിവയ്ക്കണം. ഇലകൾ പൊതിഞ്ഞതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. അതേസമയം രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റാൻ മറക്കരുത്. 10 ദിവസത്തോളം ഇത് കേടുവരാതിരിക്കും.
5. നനവുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും മല്ലിയില കേടുവരാതിരിക്കാൻ സഹായിക്കുന്നു. കഴുകിയതിന് ശേഷം മല്ലിയില നന്നായി ഉണക്കണം. ശേഷം നനവുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിച്ചാൽ മതി.
6. ഒരു പാത്രം വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇടണം. ശേഷം ഇതിലേക്ക് മല്ലിയില മുക്കിവയ്ക്കാം. അര മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി ഉണക്കിയെടുത്താൽ മതി. ശേഷം പാത്രത്തിലാക്കി സൂക്ഷിക്കാം.


