പറ്റിപ്പിടിച്ച കരിയും കറയും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുകയുമില്ല. എത്ര ഉരച്ച് കഴുകിയാലും ഇത് പോകില്ലെന്നതാണ് സത്യം.

നിരന്തരം പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കറിൽ കരിപറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പറ്റിപ്പിടിച്ച കരിയും കറയും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുകയുമില്ല. എത്ര ഉരച്ച് കഴുകിയാലും ഇത് പോകില്ലെന്നതാണ് സത്യം. എന്നാൽ അധികം സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ കരിഞ്ഞ പ്രഷർ കുക്കർ വൃത്തിയാകാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി.

ബേക്കിംഗ് സോഡയും വിനാഗിരിയും

കരിഞ്ഞ പ്രഷർ കുക്കർ വൃത്തിയാക്കാൻ ബേക്കിംഗ് സോഡയും വിനാഗിരിയും നല്ലതാണ്. കുക്കറിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് 3 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു കപ്പ് വിനാഗിരിയും ഒഴിക്കണം. ശേഷം ചെറുതീയിലിട്ട് നന്നായി ചൂടാക്കാം. 10 മിനിറ്റ് ചൂടാക്കിയതിന് ശേഷം ഇത് തണുക്കാൻ വയ്ക്കണം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ കുക്കറിലെ കരി നീക്കം ചെയ്യാനാകും.

നാരങ്ങയും ഉപ്പും

പ്രഷർ കുക്കറിലെ കരി നീക്കം ചെയ്യാൻ മാത്രമല്ല തിളക്കം വീണ്ടെടുക്കാനും നാരങ്ങയ്ക്ക് സാധിക്കും. കുക്കറിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിക്കാം. ഇതിലേക്ക് 3 ടീസ്പൂൺ ഉപ്പിടണം. ശേഷം നന്നായി ഇളക്കികൊടുക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.

ഡിഷ് വാഷ് ലിക്വിഡും ചൂട് വെള്ളവും

ചെറിയ കറകൾ നീക്കം ചെയ്യാൻ ഡിഷ് വാഷ് ലിക്വിഡ് മതി. കുക്കറിൽ ചൂട് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് 3 ടീസ്പൂൺ ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് കൊടുക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.