നിരന്തരം ഉപയോഗിക്കുമ്പോൾ അഴുക്ക് പറ്റിയിരിക്കുകയും ഇത് കറയായി മാറുകയും ചെയ്യും. പിന്നീടിത് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കാതെ വരുന്നു.
അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്ന് സിങ്കാണ്. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഒരിടമാണ് അടുക്കള സിങ്ക്. നിരന്തരം ഉപയോഗിക്കുമ്പോൾ അഴുക്ക് പറ്റിയിരിക്കുകയും ഇത് കറയായി മാറുകയും ചെയ്യും. പിന്നീടിത് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കാതെ വരുന്നു. അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് പൈപ്പ് വൃത്തിയാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ.
- വിനാഗിരി
ഒരേ അളവിൽ വെള്ളവും വിനാഗിരി കലർത്തണം. ശേഷം ഒരു കുപ്പിയിലാക്കി വൃത്തിയാക്കേണ്ട പൈപ്പിൽ സ്പ്രേ ചെയ്യാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി തുടച്ചെടുത്താൽ മതി. കറ എളുപ്പത്തിൽ നീക്കം ചെയ്യാം.
2. മൈക്രോഫൈബർ തുണി
മൈക്രോഫൈബർ തുണി വെള്ളത്തിൽ മുക്കിയെടുത്തതിന് ശേഷം പൈപ്പ് നന്നായി തുടച്ചെടുക്കാം. ഇത് പൈപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
3. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ചും അടുക്കള പൈപ്പ് വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡയിൽ കുറച്ച് വെള്ളം ചേർത്തതിന് ശേഷം കറപറ്റിയ ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിക്കളഞ്ഞാൽ മതി.
4. നാരങ്ങ നീര്
പകുതി മുറിച്ച നാരങ്ങ കറപിടിച്ച പൈപ്പിൽ നന്നായി ഉരച്ച് കഴുകണം. നാരങ്ങയിൽ അടങ്ങിയിട്ടുള്ള അസിഡിറ്റി കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ നല്ല സുഗന്ധം പരത്താനും ഇതിന് സാധിക്കും.
5. ബ്രഷ് ചെയ്യാം
ബ്രഷ് ഉപയോഗിച്ചും പൈപ്പിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. അഴുക്കുള്ള ഭാഗത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.


