ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് പാത്രങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരും. ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൻെറ രുചി ഇല്ലാതാവുകയും ചെയ്യുന്നു.

പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ബോറൻ പണി. പ്രത്യേകിച്ചും കരിപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് പാത്രങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വരും. ഇത്തരം പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൻെറ രുചി ഇല്ലാതാവുകയും ചെയ്യുന്നു. കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.

  1. പാത്രത്തിൽ പറ്റിപ്പിടിച്ച കറ അലിയിച്ചാൽ മാത്രമേ വൃത്തിയാക്കൽ ജോലി എളുപ്പമാകുകയുള്ളൂ. കരിപിടിച്ച പാത്രത്തിൽ ചൂട് വെള്ളം നിറയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വയ്ക്കുമ്പോൾ കറ അലിയുന്നു.

2. ഇത്തരത്തിൽ കറ ഇളകിയതിന് ശേഷം പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ വിതറാം അതിലേക്ക് വിനാഗിരിയും ഒഴിക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കണം.

3. ശേഷം നന്നായി ഉരച്ച് കഴുകണം. ഇത് പറ്റിപ്പിടിച്ച കടുത്ത കറയെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.

4. സ്പോഞ്ച് ഉപയോഗിച്ചും കരിപിടിച്ച പാത്രങ്ങൾ എളുപ്പം വൃത്തിയാക്കാൻ സാധിക്കും. മൃദുലമായ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.