ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ, നിറങ്ങൾ എന്നിവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ലിവിങ് റൂം നിങ്ങൾ വിചാരിക്കുന്നതിലും ഭംഗിയാക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

മതിയായ സ്ഥലമില്ലാത്തത് ഒട്ടുമിക്ക വീടുകളിലേയും പ്രശ്നമാണ്. ചെറിയ സ്ഥലത്ത് സാധനങ്ങൾ വയ്ക്കുമ്പോൾ നിറഞ്ഞിരിക്കുന്നതുപോലെ തോന്നുകയും ചെയ്യും. അതിനാൽ തന്നെ സ്ഥലമില്ലെന്ന് കരുതി വീട് അലങ്കരിക്കാതിരിക്കരുത്. വീടിന്റെ മനോഹരമായ സ്‌പേസ് ആകണം ലിവിങ് റൂമുകൾ. ലിവിങ് റൂം മനോഹരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1.ഫർണിച്ചറുകൾ

അധികം സാധനങ്ങൾ വാരിവലിച്ചിടാതെ തന്നെ ലിവിങ് റൂം മനോഹരമാക്കാൻ സാധിക്കും. ഉള്ള സ്ഥലത്ത് അതിന് അനുയോജ്യമായ ഫർണിച്ചറുകൾ ഇടാൻ ശ്രദ്ധിക്കണം. നിറത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലിവിങ് റൂമിന്റെ നിറത്തിന് ചേരുന്ന കോൺട്രാസ്റ്റ് നിറങ്ങളിലുള്ള ഫർണിച്ചറുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

2. ടേബിൾ ഇടാം

ചെറിയ സ്ഥലമാണെങ്കിലും ലിവിങ് റൂമിന് ചേരുന്ന ടേബിൾ ഇടുന്നത് നല്ലതായിരിക്കും. എന്നാൽ വലിപ്പമുള്ളത് തെരഞ്ഞെടുക്കരുത്. ലിവിങ് റൂമിന് ഏസ്തെറ്റിക് ലുക്ക് നൽകുന്ന ടേബിൾ വേണം ഇടേണ്ടത്.

3. ജനാലകൾ ഉപയോഗപ്പെടുത്താം

ലിവിങ് റൂമിന് വലിപ്പമുള്ള ജനാലകൾ ഉണ്ടെങ്കിൽ അത് കൂടുതൽ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് മുറിക്കുള്ളിൽ നല്ല സൂര്യപ്രകാശം, കാറ്റ് എന്നിവ ലഭിക്കാനും പുറത്തുള്ള കാഴ്ച്ചകൾ ആസ്വദിക്കാനും സഹായിക്കുന്നു.

4. ജോലി ചെയ്യാൻ ഇടം

ചെറുതാണെങ്കിൽ പോലും സ്ഥലങ്ങൾ ഒഴിച്ചിടുന്നത് ഒഴിവാക്കണം. ഇത് മുറിക്കുള്ളിൽ നെഗറ്റീവ് എനർജി ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഉപയോഗപ്രദമായ രീതിയിൽ സ്ഥലങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കണം.

5. വാരിവലിച്ചിടരുത്

സാധനങ്ങൾ വാരിവലിച്ചടുന്നത് ഒഴിവാക്കണം. ഓരോന്നും അതാത് സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ സ്ഥലം കൂടിയാകുമ്പോൾ ലിവിങ് റൂമിന്റെ വലിപ്പം കുറവായി എടുത്തുകാണിക്കാൻ ഇത് കാരണമാകുന്നു.