വീട്ടിലെ പ്രധാനപ്പെട്ട മുറികളിലൊന്നാണ് ലിവിങ് റൂം. കുടുംബാംഗങ്ങൾ ഒത്തുകൂടുന്നതിനും, റിലാക്സ് ചെയ്യാനും, ഉല്ലസിക്കാനും, ടിവി കാണാനുമൊക്കെ ഉപയോഗിക്കുന്നതാണ് ലിവിങ് റൂം.
വീട്ടിലെ പ്രധാനപ്പെട്ട മുറികളിലൊന്നാണ് ലിവിങ് റൂം. കുടുംബാംഗങ്ങൾ ഒത്തുകൂടുന്നതിനും, റിലാക്സ് ചെയ്യാനും, ഉല്ലസിക്കാനും, ടിവി കാണാനുമൊക്കെ ഉപയോഗിക്കുന്നതാണ് ലിവിങ് റൂം. അതുകൊണ്ട് തന്നെ പൊതുവെ വീടുകളിലെ ഏറ്റവും വലിപ്പം കൂടിയ മുറികളായിരിക്കും ലിവിങ് റൂമുകൾ. വീടിന്റെ നടുഭാഗത്തോ മുൻവശത്തായിട്ടോ ആണ് ലിവിങ് റൂമുകൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒറ്റക്കാഴ്ചയിൽ ആകർഷണീയമാക്കേണ്ടതും അനിവാര്യമാണ്. ലിവിങ് റൂം ഇങ്ങനെ ഒരിക്കിയാലോ?
1. തീർച്ചയായും നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വേണം ലിവിങ് റൂമുകൾ ഒരുക്കേണ്ടത്. എന്ത് ആവശ്യത്തിനാണോ നിങ്ങൾ ഉപയോഗിക്കുന്നത് അതിന് അനുസൃതമായി ലിവിങ് റൂം ഒരുക്കാം.
2. ഫർണിച്ചറുകൾ ഇടുമ്പോൾ റൂമിന് ഭംഗി നൽകുന്ന, ഇരിക്കാൻ സുഖമുള്ളത് തെരഞ്ഞെടുക്കാം. കാഴ്ചയിൽ ആകർഷണീയമായത് തെരഞ്ഞെടുക്കാൻ മറക്കരുത്.
3. നിങ്ങൾ ഇരിക്കാൻ ഇഷ്ടപെടുന്ന സ്ഥലത്ത് സോഫകൾ ഇടാൻ പ്രത്യേകം ശ്രദ്ധിക്കണം.
4. പലവിധത്തിലുള്ള സോഫകൾ വിപണിയിലുണ്ട്. നിങ്ങളുടെ ബജറ്റിനനുസരിച്ച് ഇഷ്ടമുള്ളത് വാങ്ങാം.
5. സോഫകൾ ഇടുമ്പോൾ ലിവിങ് റൂമിന്റെ വീതിയും നീളവും കൃത്യമായി മനസ്സിലാക്കണം. കൂടുതൽ വീതിയും നീളവുമുള്ള സോഫകൾ വാങ്ങിക്കുമ്പോൾ അത് മുറിയിലെ മറ്റ് കാര്യങ്ങൾ ചെയ്യുന്നതിന് തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
6. സോഫകൾ മാത്രമല്ല മറ്റ് ഇരിപ്പിടങ്ങളും ലിവിങ് റൂമിൽ ഉൾപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് ഡേബെഡ്, ചാരുകസേര തുടങ്ങിയവയും ഉപയോഗിക്കാം.
7. വൈകുന്നേരങ്ങളിൽ ചായ കുടിച്ചിരിക്കാൻ കോഫി ടേബിളുകൾ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
8. ജനാലകളിൽ കർട്ടൻ ഇടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാണാൻ ഭംഗിയുള്ള, രസമുള്ള ഒറ്റനിറങ്ങൾ തെരഞ്ഞെടുക്കാം. ഇത് ലിവിങ് റൂമിന്റെ ഭംഗി ഒന്നുകൂടെ കൂട്ടും.
9. ലിവിങ് റൂമിൽ ലൈറ്റ് സെറ്റ് ചെയ്യുമ്പോൾ മൂഡിന് അനുസരിച്ചുള്ള ലൈറ്റുകൾ തെരഞ്ഞെടുക്കണം. ആകർഷകമായ വാൾ ലൈറ്റുകൾ സ്ഥാപിച്ചാൽ നല്ലൊരു വൈബും ഭംഗിയും കിട്ടും.
10. ലിവിങ് റൂമുകൾ അലങ്കരിക്കുമ്പോൾ ഫ്ലോറൽ ഡിസൈനുകൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. പല ഡിസൈനുകളിലും നിറത്തിലുമുള്ള ജാറുകൾ ഉപയോഗിച്ചാൽ ലിവിങ് റൂം വ്യത്യസ്തമാക്കാം. ഭിത്തികളിൽ ഫ്രെയിമുകളും വെയ്ക്കാവുന്നതാണ്.
മുഴുവൻ സമയവും ഫാൻ ഉപയോഗിച്ചിട്ടും ചൂട് കുറയുന്നില്ലേ? വീടിനുള്ളിലെ ചൂട് കുറക്കാൻ സിംപിളാണ്
