വീട് ഒരുക്കാൻ പലതരം വസ്തുക്കളും നമ്മൾ വാങ്ങിക്കാറുണ്ട്. എന്നാൽ ചില ഇലമെന്റുകൾ ശരി ആയാൽ മാത്രമേ വീടിന്റെ ഇന്റീരിയർ മികച്ചതാവുകയുള്ളു. ഇന്റീരിയർ ഡിസൈനർമാർ പറയുന്നത് ഇതാണ്.
വീടിന്റെ ഇന്റീരിയറിനെ ഒരിക്കലും നിസ്സാരമായി കാണരുത്. വീട് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും വീടിനുള്ളിലെ ആംബിയൻസ് മാറ്റാൻ ശരിയായ രീതിയിലുള്ള ഇന്റീരിയറിന് സാധിക്കും. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ചെയ്യാം. എന്നാൽ സാധനങ്ങൾ തിക്കിനിറയ്ക്കുന്നത് വീടിന് അഭംഗി ഉണ്ടാക്കുന്നു. വീടിനുള്ളിൽ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഇലമെന്റുകൾ കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. എപ്പോഴും ഇന്റീരിയർ ഡിസൈനറിനെ കൊണ്ട് തന്നെ ചെയ്യിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും സിംപിളായ രീതിയിൽ വീടിന് ഇന്റീരിയർ ഒരുക്കാൻ നിങ്ങൾക്കും സാധിക്കും. ഈ പത്ത് കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി.
- ഇന്റീരിയർ ഒരുക്കുന്നതിലൂടെ വീടിന്റെ ഘടനയിലോ ആകൃതിയിലോ മാറ്റങ്ങൾ വരുത്താൻ സാധിക്കുകയില്ല. കാഴ്ചയിൽ മാത്രമാണ് നമുക്ക് വ്യത്യാസങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്. ഇന്റീരിയർ ഒരുക്കുമ്പോൾ ആദ്യമായി അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ്.
2. ഫർണിഷിങ്, ഇൻഡോർ ചെടികൾ, ക്യൂരിയോ (വ്യക്തിഗത സാധനങ്ങളുടെ ശേഖരങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്-ഫ്രണ്ട് ഡിസ്പ്ലേ കേസ്) എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും വീടിന്റെ ഇന്റീരിയർ ഒരുക്കുന്നത്.
3. ഒരു മുറിയുടെ മൊത്തത്തിലുള്ള ആംബിയൻസ് മാറ്റണമെങ്കിൽ ആദ്യം മുതലുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി മുറിയിലെ മുഴുവൻ സാധനങ്ങളും പുറത്തെടുക്കണം. ശേഷം നന്നായി വൃത്തിയാക്കാം.
4. മുറിയുടേത് ചെറിയ സ്‌പേസ് ആണെങ്കിൽ കബോർഡുകളും ചുവരും സ്റ്റോറേജിനായി ഉപയോഗിക്കാവുന്നതാണ്. അതേസമയം സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. ഇത് മുറിക്ക് അഭംഗി ഉണ്ടാക്കുന്നു.
5. പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ രണ്ട് രീതിയിൽ സ്‌പേസിനെ തരംതിരിക്കാം. മുറിയിൽ സ്ഥലങ്ങൾ ഒഴിച്ചിടുന്നത് ഒഴിവാക്കണം. ഇത് മുറിക്കുള്ളിൽ നെഗറ്റീവ് എനർജി ഉണ്ടാവാൻ കാരണമാകുന്നു. അതേസമയം സാധനങ്ങൾ ഭംഗിയോടെ സൂക്ഷിക്കുന്ന ഇടത്തെ പോസിറ്റീവ് സ്‌പേസ് എന്നും വിളിക്കുന്നു.
6. എന്തൊക്കെ തരം ലൈറ്റുകൾ ഉണ്ടെങ്കിലും വീടിനുള്ളിൽ പ്രകൃതിദത്തമായ രീതിയിൽ വെളിച്ചം കിട്ടുന്നതിന്റെ ഭംഗി വേറെ തന്നെയാണ്. ഇത് വീടിനുള്ളിൽ ഫ്രഷ്നസ് കൊണ്ടുവരാനും സഹായിക്കുന്നു. അതിനാൽ തന്നെ പുറത്തുനിന്നുള്ള വെളിച്ചം അകത്തേയ്ക്ക് കയറുന്നതിന് തടസ്സങ്ങൾ ഉണ്ടാവരുത്.
7. നിറങ്ങൾക്ക് വീടിന്റെ ആംബിയൻസിനെ ഞൊടിയിടയിൽ മാറ്റാൻ സാധിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ളതും എന്നാൽ മുറിക്ക് ചേരുന്നതുമായ നിറങ്ങൾ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
8. ഒരേ രീതിയിലുള്ള നിറങ്ങൾ അല്ലെങ്കിൽ ടെക്സ്ചർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ജോലി എളുപ്പമാക്കുകയും മുറിക്കുള്ളിൽ ഒരു യുണീക്‌നെസ് കൊണ്ടുവരാനും സാധിക്കും.
9. നിറങ്ങൾ പോലെ തന്നെ പ്രധാനമാണ് മുറിക്ക് നൽകുന്ന ലൈറ്റിങ്ങും. ഓരോ മുറിയുടേയും സ്വഭാവം അനുസരിച്ച് ലൈറ്റിങ് സെറ്റ് ചെയ്യാവുന്നതാണ്. വാം ലൈറ്റുകൾ, പ്രകാശം കൂടിയവ, കുറഞ്ഞത് തുടങ്ങിയ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
10. മുറിയിൽ വെയ്ക്കുന്ന സാധനങ്ങളുടെ ടെക്സ്ചറിനും മികച്ച ഇന്റീരിയർ ലഭിക്കുന്നതിന് പങ്കുണ്ട്. വിഷ്വൽ ടെക്സ്ചർ നല്ലതാണെങ്കിൽ മുറിയുടെ ഭംഗി കൂടുന്നു.
വീട് അലങ്കരിക്കാൻ പലതരം വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇന്ന് വീടുകളിൽ ഇൻഡോർ ചെടികളാണ് ട്രെൻഡ്. മുറിയുടെ ആംബിയസിന് അനുയോജ്യമായ ഇൻഡോർ ചെടികൾ തെരഞ്ഞെടുക്കാവുന്നതാണ്.


