ഫർണിച്ചർ, അലങ്കാരങ്ങൾ, ചുവരുകൾക്ക് നൽകുന്ന നിറങ്ങൾ എന്നിവയെല്ലാം ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കുന്നു. ലിവിങ് റൂമിനെ മനോഹരമാക്കാൻ ഈ നിറങ്ങൾ നൽകൂ.

വീടിന്റെ പ്രധാനപ്പെട്ട ഇടമാണ് ലിവിങ് റൂം. കുടുംബാംഗങ്ങൾ ഒരുമിച്ചു കൂടുകയും കൂടുതൽ നേരം സമയം ചിലവിടുന്നതും ലിവിങ് റൂമിലാണ്. അതിനാൽ തന്നെ നിങ്ങളുടെ രുചി അനുസരിച്ചാവണം ലിവിങ് റൂം ഡെക്കർ ചെയ്യേണ്ടതും. ഫർണിച്ചർ, അലങ്കാരങ്ങൾ, ചുവരുകൾക്ക് നൽകുന്ന നിറങ്ങൾ എന്നിവയെല്ലാം ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കുന്നു. അതേസമയം വീടിന്റെ മൊത്തത്തിലുള്ള ആംബിയൻസിനെ മാറ്റാൻ നിറങ്ങൾക്ക് സാധിക്കും. ഈ നിറങ്ങൾ ലിവിങ് റൂമിന് നൽകൂ, മാറ്റമറിയാം.

1.വെള്ള, ഗ്രേ

ലിവിങ് റൂമിനെ മനോഹരമാക്കാൻ ഈ കോമ്പിനേഷന് സാധിക്കും. ഇത് ലിവിങ് റൂം വൃത്തിയുള്ളതായും, കാഴ്ച്ചയിൽ സ്‌പേസ് ഉള്ളതായും തോന്നിക്കുന്നു. കൂടാതെ ശാന്തമായ അന്തരീക്ഷം നൽകാനും ഈ നിറങ്ങൾക്ക് കഴിയും. വെള്ള നിറം ചുവരുകൾക്കും, ഗ്രേ, സീലിങ്ങിനും മറ്റു വസ്തുക്കൾക്കും നൽകുകയും ചെയ്യാം. വ്യത്യസ്തമായ വരകളും ചെടികളും നൽകുന്നതും ലിവിങ് റൂമിനെ കൂടുതൽ സ്വീകാര്യമാക്കുന്നു.

2. ഗ്രീൻ, ഗോൾഡ്

ലിവിങ് റൂമിന് പ്രകൃതിദത്തമായ ആംബിയൻസ് നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ കോമ്പിനേഷൻ നല്ലതാണ്. പച്ച നിറത്തിന് ഗ്രീനറി നൽകാനും ഗോൾഡിന് വാം ലുക്ക് നൽകാനും സാധിക്കും. ചുവരുകൾക്ക് പച്ച നിറം നൽകിയതിന് ശേഷം ലിവിങ് റൂമിലെ മറ്റു വസ്തുക്കൾക്ക് ഗോൾഡ് നിറം നൽകുന്നതും ഉചിതമാണ്.

3. പീച്ച്, ലൈം

ലിവിങ് റൂമിനെ കൂടുതൽ പ്രകാശമുള്ളതാക്കാൻ ഈ കോമ്പിനേഷൻ ഉപയോഗിക്കാവുന്നതാണ്. പീച്ച് നിറം ചുവരുകൾക്ക് നൽകുകയും ഫർണിച്ചർ, കർട്ടൻ, കാർപെറ്റ് എന്നിവയ്ക്ക് ലൈം നിറം നൽകുന്നതും നല്ലതാണ്.

4. ബർഗൻഡി, ലൈം

ലിവിങ് റൂമിനെ കൂടുതൽ ആകർഷണീയമാക്കാൻ ഈ കോമ്പിനേഷൻ നൽകാവുന്നതാണ്. ബർഗൻഡി ചുവരുകൾക്കും, ലൈം നിറം ഫർണിച്ചർ, സീലിംഗ് എന്നിവയ്ക്കും നൽകാൻ ശ്രദ്ധിക്കണം. ലൈമിന് പകരം, ഗോൾഡ്, സിൽവർ തുടങ്ങിയ നിറങ്ങളും ഉപയോഗിക്കാവുന്നതാണ്.

5. നീല, മഞ്ഞ

ലിവിങ് റൂമിനെ കൂടുതൽ പ്രകാശമുള്ളതാക്കാൻ ഈ നിറത്തിന് സാധിക്കും. കൂളും എന്നാൽ വാമും ആയിട്ടുള്ള അന്തരീക്ഷം ലഭിക്കാൻ ഈ കോമ്പിനേഷൻ ഉപയോഗിക്കാം. നീലയും മഞ്ഞയും പ്രധാന നിറങ്ങളായി ഉപയോഗിക്കാൻ സാധിക്കും.