ഇലമെന്റുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ലിവിങ് റൂമിന്റെ ഭംഗി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ലിവിങ് റൂമിന് ഇന്റീരിയർ ഒരുക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വീടിന്റെ മനോഹരമായ ഇടമാണ് ലിവിങ് റൂമുകൾ. കുടുംബാംഗങ്ങൾ എല്ലാം ഒരുമിച്ച് കൂടുന്ന ഇടം. അത് എത്രത്തോളം മനോഹരമാക്കാൻ സാധിക്കുമോ അത്രയധികം ഒരുക്കേണ്ടതും പ്രധാനമാണ്. ലിവിങ് റൂമിന് ഇന്റീരിയർ ഒരുക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.ലൈറ്റിങ്
ലിവിങ് റൂമിന്റെ ആംബിയൻസ് കൂട്ടുന്നതിൽ ലൈറ്റിങ് പ്രധാന പങ്കുവഹിക്കുന്നു. പ്രകൃതിദത്തമായ വെളിച്ചം, ആംബിയന്റ്, ടാസ്ക് തുടങ്ങിയ ലൈറ്റുകളുടെ മിക്സ് ആണ് ലിവിങ് റൂമിന് നൽകേണ്ടത്. ഇത് ലിവിങ് റൂമിന് വാം ലുക്ക് ലഭിക്കാൻ സഹായിക്കുന്നു.
2. ഫർണിച്ചർ
ഒരേ രീതിയിലുള്ള ഫർണിച്ചറുകൾ ഇടുന്നത് ഒഴിവാക്കണം. ഇത് ഒറ്റനോട്ടത്തിൽ മടുപ്പ് അനുഭവപ്പെട്ടേക്കാം. ഇടനേരങ്ങൾ ആസ്വദിക്കുന്നതിനും, സംസാരിക്കുന്നതിനും, ഡൈനിങ്ങിനും എല്ലാം പ്രത്യേകം സ്ഥലം ഒരുക്കുന്നതാണ് ഉചിതം.
3. മെറ്റീരിയലുകൾ
എന്തും അമിതമായാൽ കാണാൻ ഭംഗിയുണ്ടാവുകയില്ല. അതിനാൽ തന്നെ നിങ്ങൾക്ക് ആവശ്യമായതും ലിവിങ് റൂമിന് ഭംഗി നൽകുന്നതുമായ മെറ്റീരിയലുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. മാർബിൾ, തടി, ഫാബ്രിക് തുടങ്ങിയ മെറ്റീരിയലുകൾക്ക് ലിവിങ് റൂമിന്റെ ആംബിയൻസിനെ മാറ്റാൻ സാധിക്കും.
4. ഈടുനിൽക്കുന്നവ
ലിവിങ് റൂം പോലുള്ള ഇടങ്ങളിൽ ഫ്ലോറിങ്, വാൾ ടെക്സ്ച്ചർ, ഫിറ്റിങ്സ് എന്നിവ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചേരാത്തതും അധിക നാൾ ഈടുനിൽക്കാത്തതുമായ വസ്തുക്കൾ ഉപയോഗിക്കരുത്.
5. മാറ്റങ്ങൾക്ക് അനുയോജ്യമാകണം
ലിവിങ് റൂമിന് ഒരൊറ്റ സ്വഭാവം മാത്രമല്ല ഇന്നുള്ളത്. ഒത്തുകൂടാനും, കഴിക്കാനും, കഥകൾ പറയാനും, വായിക്കാനും, ജോലി ചെയ്യാനുമെല്ലാം ഇന്ന് ലിവിങ് റൂം ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ മാറ്റങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആകണം ലിവിങ് റൂം ഒരുക്കേണ്ടത്.
