ബ്ലീച്ച്, അമോണിയ, ഡിഷ് വാഷ് ലിക്വിഡ്, ഓവൻ ക്ലീനറുകൾ, ഡ്രെയിൻ ക്ലീനറുകൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് വൃത്തിയാക്കാൻ ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ ഇത് ഒഴിവാക്കാം.
വീട് വൃത്തിയാക്കാൻ പലതരം ക്ലീനറുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. ഇതിൽ നിരവധി രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടാവാം. ബ്ലീച്ച്, അമോണിയ, ഡിഷ് വാഷ് ലിക്വിഡ്, ഓവൻ ക്ലീനറുകൾ, ഡ്രെയിൻ ക്ലീനറുകൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ
രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾക്ക് പകരം പ്രകൃതിദത്തമായ ക്ലീനറുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് വീട് സുരക്ഷിതമായ രീതിയിൽ വൃത്തിയാക്കാൻ സഹായിക്കുന്നു.
2. ലേബൽ വായിക്കാതിരിക്കുക
ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് ലേബൽ കൃത്യമായി വായിക്കാതിരിക്കുന്ന ശീലം ഒഴിവാക്കണം. പ്രത്യേകിച്ചും രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ എങ്ങനെ, എത്രയളവിൽ ഉപയോഗിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വീടിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
3. വെന്റിലേഷൻ ഉണ്ടാവണം
ക്ലീനറുകൾ ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നതിന് മുമ്പ് വീടിനുള്ളിൽ നല്ല രീതിയിൽ വായുസഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തണം. കാരണം രാസവസ്തുക്കൾ ചേർന്ന ക്ലീനറുകളിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളാൻ സാധ്യത കൂടുതലാണ്. ഇത് വീടിനുള്ളിൽ തങ്ങി നിൽക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.
4. ക്ലീനിങ് ഏജന്റുകൾ
വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നതിന് വേണ്ടി പലതരം ക്ലീനിങ് ഏജന്റുകൾ ക്ലീനറുകളിൽ ചേർക്കുന്നവരുണ്ട്. ഇത് വീടിനും ആരോഗ്യത്തിനും ദോഷമുണ്ടാക്കുന്നു. അതിനാൽ തന്നെ ക്ലീനിങ് ഏജന്റുകൾ ചേർക്കുന്നത് ഒഴിവാക്കണം.
5. ക്ലീനറുകൾ സൂക്ഷിക്കുന്നത്
തണുപ്പുള്ള ഉണങ്ങിയ സ്ഥലങ്ങളിലാണ് ക്ലീനറുകൾ ഉപയോഗിക്കേണ്ടത്. പലരും ശരിയായ രീതിയിൽ അടയ്ക്കാതെ സൂക്ഷിക്കാറുണ്ട്. ഇത് വിഷവസ്തുക്കളെ പുറന്തള്ളുകയും അത് ശ്വസിക്കുന്നതിലൂടെ ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു.


