മുറികളിൽ കിടക്ക മുതൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടംവരെ ശ്രദ്ധയോടെ വേണം ക്രമീകരിക്കേണ്ടത്. ചെറിയ മുറി ഒരുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ചെറിയ കിടപ്പുമുറികൾ അതിനനുസരിച്ചുള്ള രീതിയിലാവണം ഒരുക്കേണ്ടത്. ഇല്ലെങ്കിൽ സ്ഥലം ഒന്നുകൂടെ ചെറുതാവുകയും സാധനങ്ങൾ വാരിവലിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുകയും ചെയ്യും. കിടക്ക മുതൽ സാധനങ്ങൾ സൂക്ഷിക്കുന്ന ഇടംവരെ ശ്രദ്ധയോടെ വേണം ക്രമീകരിക്കേണ്ടത്. കിടപ്പുമുറികൾ സിംപിളായി ഒരുക്കാം. ഇത്രയും മാത്രം ചെയ്താൽ മതി.

1.നിറങ്ങൾ

ചെറിയ കിടപ്പുമുറികൾ ഒരുക്കാൻ നല്ല നിറങ്ങളും ലൈറ്റും നൽകിയാൽ മതി. ചുവരുകൾക്ക് വെള്ള നിറം നൽകുന്നത് പ്രകാശത്തെ കൂടുതൽ പ്രതിഫലിപ്പിക്കാൻ സഹായിക്കുന്നു. ചെറിയ സ്ഥലത്തെ കൂടുതൽ സ്‌പേസ് ഉള്ളതാക്കാനും ഈ നിറം സഹായിക്കുന്നു.

2. കർട്ടൻ

ഫ്ലോർ മുതൽ സീലിംഗ് വരെ നീളത്തിൽ വരുന്ന കർട്ടനുകളാണ് ചെറിയ കിടപ്പുമുറികൾക്ക് നൽകേണ്ടത്. ഇത് മുറി കൂടുതൽ വലിപ്പമുള്ളതായി തോന്നിക്കുന്നു.

3. സ്ഥലം ഉപയോഗിക്കാം

ചെറിയ മുറിയാണെന്ന് കരുതി ഒന്നും ചെയ്യാതിരിക്കേണ്ടതില്ല. ഉള്ള സ്ഥലം നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചെറിയ സ്ഥലത്ത് ക്രമീകരിക്കാൻ സാധിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യാം. അതേസമയം സ്ഥലം ഒഴിച്ചിടുന്നത് ഒഴിവാക്കണം.

4. ഫ്ലോട്ടിങ് ഫർണിച്ചർ

ഇതിൽ രണ്ടുരീതിയിൽ ഫർണിച്ചർ ഇടാൻ സാധിക്കും. ഒന്ന് ചുവരിൽ നിന്നും മാറി മുറിയുടെ നടുഭാഗത്ത് അല്ലെങ്കിൽ ഫർണിച്ചറുകൾ ചുവരിൽ ഘടിപ്പിക്കുന്ന രീതി. ചെറിയ മുറികൾക്ക് രണ്ടാമത്തെ രീതിയിൽ ചെയ്യുന്നതാണ് ഉചിതം. ഇത് മുറിയെ കൂടുതൽ സ്‌പേസ് ഉള്ളതായി തോന്നിക്കുന്നു.

5. ലൈറ്റിങ്

വീടിന്റെ മോടികൂട്ടുന്നതിൽ ലൈറ്റിങ്ങിന് വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ചെറിയ മുറികൾക്ക് പ്രകാശമുള്ള ലൈറ്റ് നൽകുന്നതിലൂടെ കൂടുതൽ സ്‌പേസ് ഉള്ളതായി തോന്നിക്കുന്നു. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ലൈറ്റ് നൽകാൻ ശ്രദ്ധിക്കണം.