വേനൽക്കാലത്ത് എസി ഉപകാരപ്പെടുമെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിന് വേണ്ടി നമ്മൾ വീടുകളിൽ എസി ഉപയോഗിക്കാറുണ്ട്. വേനൽക്കാലത്ത് ഇത് ഉപകാരപ്പെടുമെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. വീട്ടിൽ എസി ഉപയോഗിക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1.പൊടിപടലങ്ങൾ പറ്റിപ്പിടിച്ച ഫിൽറ്റർ

നമുക്ക് ചുറ്റും എപ്പോഴും പൊടിപടലങ്ങൾ തങ്ങി നിൽക്കുന്നു. ഇത് എസിയുടെ ഫിൽറ്ററിൽ അടിഞ്ഞുകൂടുകയും പിന്നീട് എസി ഉപയോഗിക്കുമ്പോൾ ഇത് മുറിക്ക് ചുറ്റും പടരുകയും ചെയ്യും. അലർജിയുള്ളവർക്ക് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നു.

2. ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് രോഗം ഉള്ളവർ

ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് രോഗം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടെമ്പറേച്ചർ കൂട്ടിയിട്ട് ഉപയോഗിക്കുന്നതും ശരിയായ വായുസഞ്ചാരം ഇല്ലാത്തതും രോഗം കൂടുതൽ വഷളാവാൻ കാരണമാകും.

3. ഉയർന്ന ടെമ്പറേച്ചറിൽ ഇടുന്നത്

ചൂടിൽ നിന്നും രക്ഷ നേടാനാണ് എസി ഉപയോഗിക്കുന്നതെങ്കിലും ഉയർന്ന ടെമ്പറേച്ചറിൽ എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും 24-26 ഡിഗ്രി സെൽഷ്യസിൽ എസി ഇടുന്നതാണ് നല്ലത്.

4. വായുസഞ്ചാരം വേണം

മുറിക്കുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മുറിയിൽ വായു തങ്ങി നിൽക്കുന്നത് അലർജി, തലവേദന, ചുമ, തുമ്മൽ എന്നിവ ഉണ്ടാവാൻ കാരണമാകും.

5. അറ്റകുറ്റ പണികൾ

എസി ഇടയ്ക്കിടെ പരിശോധിച്ച് അറ്റകുറ്റ പണികൾ ചെയ്യേണ്ടതുണ്ടെങ്കിൽ അത് ചെയ്യാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഉപകരണം എളുപ്പം കേടായിപ്പോകും.