വാഷിംഗ് മെഷീൻ വൃത്തിയാക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്രങ്ങൾ കഴുകുന്നതുകൊണ്ട് തന്നെ ഇതിൽ ധാരാളം അഴുക്കും അണുക്കളും അടിഞ്ഞുകൂടുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. 

വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകൾ ഇന്നുണ്ടാവില്ല. ഇത് വന്നതോടെ വസ്ത്രങ്ങൾ കഴുകുന്ന ജോലി എളുപ്പമായിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാകുന്നു. അതുപോലെ തന്നെയാണ് മെഷീൻ വൃത്തിയാക്കുന്നതും. വസ്ത്രങ്ങൾ കഴുകുന്നതുകൊണ്ട് തന്നെ ഇതിൽ ധാരാളം അഴുക്കും അണുക്കളും അടിഞ്ഞുകൂടുന്നു. വൃത്തിയാക്കാതെ വീണ്ടും ഉപയോഗിച്ചാൽ വസ്ത്രങ്ങളിൽ അഴുക്ക് പറ്റിപ്പിടിക്കും. വാഷിംഗ് മെഷീൻ വൃത്തിയാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

  1. വാഷിംഗ് മെഷീന്റെ ഫിൽറ്റർ ഇടയ്ക്കിടെ ഇളക്കി മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കാരണം മാലിന്യങ്ങൾ മുഴുവനും ഫിൽറ്ററിലാണ് അടിഞ്ഞുകൂടുന്നത്. അതിനാൽ തന്നെ മാസത്തിൽ ഒരിക്കൽ എങ്കിലും ഫിൽറ്റർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

2. അതേസമയം അഴുക്ക്, ഡിറ്റർജെന്റ് എന്നിവ അടിഞ്ഞുകൂടിയാലും ഫിൽറ്റർ ഉടൻ വൃത്തിയാക്കാൻ മറക്കരുത്.

3. ഫിൽറ്റർ ഇളക്കി മാറ്റിയതിന് ശേഷം നനവുള്ള തുണി ഉപയോഗിച്ച് നന്നായി തുടയ്ക്കണം. ഇത് മാലിന്യങ്ങളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. ചെറുചൂട് വെള്ളത്തിൽ ഡിഷ് സോപ്പ് കലർത്തിയതിന് ശേഷം അതിലേക്ക് ഫിൽറ്റർ മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ഉരച്ച് കഴുകിയാൽ മതി.

4. കഴുകിയതിന് ശേഷം ഫിൽറ്റർ വാഷിംഗ് മെഷീനിൽ വയ്ക്കാം. എന്നാലിത് ശരിയായ രീതിയിൽ വെച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതേസമയം ഫിൽറ്റർ കഴുകിയതിന് ശേഷം ഉണക്കേണ്ടതില്ല.