ബേക്കിംഗ് സോഡ ഉപയോഗിച്ച് വീട് വൃത്തിയാക്കാൻ സാധിക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയില്ല.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ബേക്കിംഗ് സോഡ. ഇത് ഭക്ഷണത്തിന്റെ രുചി കൂട്ടാനും വീട് വൃത്തിയാക്കാനും ഉപയോഗിക്കാറുണ്ട്. ബേക്കിംഗ് സോഡ ഉപയോഗിച്ച് വീട് വൃത്തിയാക്കാൻ സാധിക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയില്ല. ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത വസ്തുക്കൾ ഇവയാണ്.
1.കണ്ണാടി
ബേക്കിംഗ് സോഡയിൽ കഠിനമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണാടികൾക്ക് നല്ലതല്ല. ഇത് കണ്ണാടിയിൽ പോറൽ വീഴാനും മങ്ങൽ ഉണ്ടാവാനും കാരണമാകും.
2. അലുമിനിയം
ബേക്കിംഗ് സോഡയിൽ ആൽക്കലൈൻ അടങ്ങിയിട്ടുണ്ട്. ഇത് അലുമിനിയവുമായി പ്രതിപ്രവർത്തനം ഉണ്ടായി നിറം മാറാനും സാധനങ്ങൾക്ക് കേടുവരാനും കാരണമാകുന്നു.
3. മാർബിൾ
ബേക്കിംഗ് സോഡ ഉപയോഗിച്ച് മാർബിൾ പ്രതലങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കണം. ഇത് പ്രതലത്തിന് കേടുപാടുകൾ ഉണ്ടാവാനും തിളക്കം നഷ്ടപ്പെടാനും കാരണമാകും.
4. തടികൊണ്ടുള്ള ഫ്ലോർ
ബേക്കിംഗ് സോഡ ഉപയോഗിച്ച് തടികൊണ്ടുള്ള പ്രതലങ്ങളും ഫ്ലോറും വൃത്തിയാക്കുന്നത് ഒഴിവാക്കണം. ഇത് പ്രതലങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്നു. തടി വൃത്തിയാക്കാൻ നിർമ്മിച്ച ക്ലീനറുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
5. ലെതർ കൊണ്ടുള്ള വസ്തുക്കൾ
ഫർണിച്ചർ, വസ്ത്രങ്ങൾ, ഷൂസ് തുടങ്ങി ലെതറിൽ നിർമ്മിച്ച വസ്തുക്കൾ ഒരിക്കലും ബേക്കിംഗ് സോഡ ഉപയോഗിച്ച് വൃത്തിയാക്കരുത്. ഇത് സാധനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.


