വീട്ടിലെ സാധനങ്ങൾ വൃത്തിയാക്കുന്നതിനേക്കാളും പ്രകൃതിദത്തമായ രീതിയിൽ വൃത്തിയാക്കുന്നതാണ് സുരക്ഷിതം. അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. 

രാസവസ്തുക്കൾ ഉപയോഗിച്ച് വീട്ടിലെ സാധനങ്ങൾ വൃത്തിയാക്കുന്നതിനേക്കാളും പ്രകൃതിദത്തമായ രീതിയിൽ വൃത്തിയാക്കുന്നതാണ് സുരക്ഷിതം. അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഉപയോഗിച്ച് എന്തും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നു. എന്തൊക്കെ വസ്തുക്കളാണ് വൃത്തിയാക്കാൻ കഴിയുന്നതെന്ന് അറിയാം.

കിടക്ക

കിടക്ക വൃത്തിയാക്കാൻ ബേക്കിംഗ് സോഡ മതി. ഇത് കിടക്കയിലേക്ക് വിതറിയതിന് ശേഷം 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചിരിക്കണം. ശേഷം വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കിയാൽ മതി. കിടക്കയിലെ അണുക്കളെല്ലാം എളുപ്പം നശിക്കുന്നു.

ദുർഗന്ധം അകറ്റാം

മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തെ ദുർഗന്ധം അകറ്റാൻ ബേക്കിംഗ് സോഡ മതി. ചെറിയ അളവിൽ ബേക്കിംഗ് സോഡ വിതറിയിടാം. ഇത് ദുർഗന്ധത്തെ എളുപ്പം ഇല്ലാതാക്കുന്നു.

അടുക്കള സിങ്ക് വൃത്തിയാക്കാം

സ്റ്റെയിൻലെസ് സ്റ്റീൽ സിങ്ക് വൃത്തിയാക്കാനും ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം പേസ്റ്റ് പോലെയാക്കണം. ശേഷം ഇത് സിങ്കിൽ നന്നായി തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

വിയർപ്പിന്റെ കറ നീക്കം ചെയ്യാം

വെള്ള വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച വിയർപ്പിന്റെ കറ ബേക്കിംഗ് സോഡ ഉപയോഗിച്ച് എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് വസ്ത്രങ്ങൾ അതിൽ മുക്കിവയ്ക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. കറ എളുപ്പം ഇല്ലാതാകുന്നു.

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാം

ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനും ബേക്കിംഗ് സോഡ ധാരാളമാണ്. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് പേസ്റ്റ് പോലെ ആക്കിയതിന് ശേഷം സ്റ്റൗവിൽ തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. ഗ്യാസ് സ്റ്റൗവിലെ കറ എളുപ്പം നീക്കം ചെയ്യാൻ സാധിക്കുന്നു.