ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും നമ്മൾ സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഈ വസ്തുക്കൾ അടുക്കള സിങ്കിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല.

അടുക്കള എപ്പോഴും വൃത്തിയാക്കി ഒതുക്കി വെയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിനാൽ തന്നെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും നമ്മൾ സാധനങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ ഈ വസ്തുക്കൾ അടുക്കള സിങ്കിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.

കാർഡ്ബോർഡിൽ സൂക്ഷിക്കുന്ന ക്ലീനറുകൾ

കാർഡ്ബോർഡിൽ സൂക്ഷിക്കുന്ന ക്ലീനറുകൾ ഒരിക്കലും സിങ്കിന്റെ അടുത്തായി സൂക്ഷിക്കാൻ പാടില്ല. കാരണം സിങ്കിന്റെ അടുത്ത് എപ്പോഴും ഈർപ്പം ഉണ്ടാകുന്നു. ക്ലീനറുകൾ നല്ല വായുസഞ്ചാരമുള്ള, ഈർപ്പം ഇല്ലാത്ത സ്ഥലത്താവണം സൂക്ഷിക്കേണ്ടത്.

വൈദ്യുതി ഉപകരണങ്ങൾ

മതിയായ സ്ഥലം ഇല്ലാതെ വരുമ്പോഴാണ് നമ്മൾ സാധനങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വെയ്ക്കുന്നത്. സിങ്കിനടിയിൽ ഈർപ്പം ഉണ്ടാവുന്നതുകൊണ്ട് തന്നെ വൈദ്യുതി ഉപകരണങ്ങൾ ഇവിടെ സൂക്ഷിക്കുന്നത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

കേടാവുന്ന ഭക്ഷണങ്ങൾ

ഭക്ഷണ സാധനങ്ങൾ സിങ്കിന്റെ അടിഭാഗത്ത് സൂക്ഷിക്കുന്നത് പൂർണമായും ഒഴിവാക്കണം. പ്രത്യേകിച്ചും പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഒരിക്കലും സിങ്കിന്റെ അടുത്തായി സൂക്ഷിക്കരുത്. ഈർപ്പം തങ്ങി നിൽക്കുകയും ശരിയായ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴും ഭക്ഷണം പെട്ടെന്ന് കേടാകും.

തടികൊണ്ടുള്ള വസ്തുക്കൾ

തടികൊണ്ടുള്ള വസ്തുക്കൾ ഒരിക്കലും സിങ്കിന്റെ അടുത്തായി സൂക്ഷിക്കരുത്. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുകയും സാധനങ്ങൾ പെട്ടെന്ന് നശിക്കാനും കാരണമാകുന്നു. കൂടാതെ ഇതിലൂടെ പൂപ്പൽ ഉണ്ടാവാനും സാധ്യതയുണ്ട്.

അടുക്കള പാത്രങ്ങൾ

സിങ്കിനടുത്ത് അടുക്കള പാത്രങ്ങൾ സൂക്ഷിക്കുന്നതും ഒഴിവാക്കണം. ഇത് പാത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കാനും അണുക്കളും ദുർഗന്ധവും ഉണ്ടാവാനും കാരണമാകുന്നു.