ഡിഷ് വാഷർ ഉപയോഗിച്ചാൽ വളരെ കുറച്ച് വെള്ളം മാത്രമേ പാത്രം കഴുകാൻ ആവശ്യമായി വരുന്നുള്ളു. കൈ ഉപയോഗിച്ചും ഡിഷ് വാഷർ ഉപയോഗിച്ചും പാത്രങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കൈകൾ ഉപയോഗിച്ചാണെങ്കിലും ഡിഷ് വാഷർ ആണെങ്കിലും പാത്രം കഴുകുമ്പോൾ വെള്ളം കുറച്ചധികം ചിലവാകാറുണ്ട്. വെള്ളം കുറച്ച് മാത്രം ആവശ്യമായി വരുന്നത് ഏതിനാണെന്ന് ചോദിച്ചാൽ ഒറ്റനോട്ടത്തിൽ പറയാൻ സാധിക്കില്ല. ഡിഷ് വാഷർ ഉപയോഗിച്ചാൽ വളരെ കുറച്ച് വെള്ളം മാത്രമേ പാത്രം കഴുകാൻ ആവശ്യമായി വരുന്നുള്ളു. കൈ ഉപയോഗിച്ചും ഡിഷ് വാഷർ ഉപയോഗിച്ചും പാത്രങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കൈകൾ ഉപയോഗിച്ച് കഴുകുമ്പോൾ

  1. ഡിഷ് വാഷറിൽ പാത്രങ്ങൾ കഴുകുന്നതിനേക്കാളും നല്ലത് കൈകൾ ഉപയോഗിച്ച് പാത്രം കഴുകുന്നതാണ്. ഇത് ചിലപ്പോൾ പാത്രങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.

2. ഒന്നിൽകൂടുതൽ പാത്രങ്ങൾ ഉണ്ടെങ്കിൽ പോലും കൈകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഇത് കഴുകി വൃത്തിയാക്കാൻ സാധിക്കും. കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നില്ല.

3. പാത്രത്തിൽ കറകൾ പറ്റിയിരുന്നാൽ കൈകൾ ഉപയോഗിച്ച് അതിനെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

4. തുരുമ്പെടുക്കാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ കുക്ക് വെയർ പോലുള്ള സാധനങ്ങൾ കൈ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.

5. അതേസമയം പാത്രങ്ങൾ കൈ ഉപയോഗിച്ച് കഴുകുമ്പോൾ കൂടുതൽ വെള്ളം ആവശ്യമായി വരുന്നു.

6. സ്പോഞ്ച് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ അതിൽ നിന്നുള്ള അഴുക്കും അണുക്കളും പാത്രത്തിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ചൂട് വെള്ളത്തിൽ കഴുകിയാലും ഇത് പോകണമെന്നില്ല.

ഡിഷ് വാഷറിൽ കഴുകുമ്പോൾ

  1. കൈകൾ ഉപയോഗിച്ച് കഴുകുന്നതിനേക്കാളും പെട്ടെന്ന് ഡിഷ് വാഷർ ഉപയോഗിച്ച് പാത്രങ്ങൾ കഴുകാൻ സാധിക്കും.

2. ഉയർന്ന മർദ്ദത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ പാത്രങ്ങൾ നന്നായി വൃത്തിയാവുകയും അണുവിമുക്തമാവുകയും ചെയ്യുന്നു.

3. കൈകൾ ഉപയോഗിച്ച് കഴുകുന്നതിനേക്കാളും വളരെ കുറച്ച് വെള്ളം മാത്രമേ ഡിഷ് വാഷറിന് ആവശ്യമായി വരുന്നുള്ളു.

4. അതേസമയം വളരെ കുറച്ച് പാത്രങ്ങൾ മാത്രമാണ് കഴുകാനുള്ളതെങ്കിൽ കൈ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.

5. ഡിഷ് വാഷറിന് അറ്റകുറ്റ പണികൾ വന്നാൽ ചിലവ് കൂടാൻ സാധ്യതയുണ്ട്.

6. കുക്ക് വെയർ പോലുള്ള വലിയ പാത്രങ്ങൾ ഡിഷ് വാഷർ ഉപയോഗിച്ച് കഴുകാൻ പാടില്ല. അത്തരം പാത്രങ്ങൾ കൈകൾ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.