ആർസിസിബി വർഷങ്ങളോളം തകരാറുകൾ സംഭവിക്കാതെ പ്രവർത്തിക്കുമെങ്കിലും, ഇടയ്ക്കിടെ പരിശോധിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
നമ്മൾ ഉപയോഗിക്കുന്നതിന് അനുസരിച്ചാണ് ഇലക്ട്രിസിറ്റി ബില്ല് വരുന്നത്. എന്നാൽ ചില സമയങ്ങളിൽ ഉപയോഗിക്കുന്നതിനും അപ്പുറമായി ബില്ല് വരാറുണ്ട്. ബില്ല് കാണുമ്പോൾ കണ്ണ് തള്ളിപോകണ്ട. ഇത് വീടിനുള്ളിലെ തന്നെ പ്രശ്‌നമാണ്. വീട്ടിലെ വയറിങ്ങും ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളുടെ കാര്യക്ഷമതയെയും അടിസ്ഥാനമാക്കിയത് വൈദ്യുതി ഊർജ്ജം കൂടുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
- പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് വീട്ടിലെ വയറിങ് സംവിധാനങ്ങൾ. ഗുണനിലവാരമുള്ള വയറിങ് വാങ്ങാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മാറ്റുന്നത് എളുപ്പമല്ലാത്തതിനാൽ ദീർഘകാലം കേടുവരാതെ ഉപയോഗിക്കാൻ സാധിക്കുന്നവ നോക്കി വാങ്ങാം.
2. വയറിന്റെ നീളം വളരെ പ്രധാനമാണ്. കുറഞ്ഞത് 1.5 നീളമെങ്കിലും വയറിനുണ്ടാവണം. ശരിയായ രീതിയിൽ വയറിങ് ചെയ്തില്ലെങ്കിൽ ഊർജ്ജം പാഴാകാൻ കാരണമാകുന്നു. ഉപകരണങ്ങൾ ചൂടാകാനും ഇത് കാരണമാകാറുണ്ട്. കഴിവതും പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്ന വിധത്തിൽ വീട് ക്രമീകരിക്കാം.
3. വീട്ടിൽ വൈദ്യുതി ചോർച്ചയുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. ഇത് വൈദ്യുതി പാഴാവാനും അമിതമായി ഇലക്ട്രിസിറ്റി ബില്ല് വരാനും കാരണമാകുന്നു. വീട്ടിൽ റെസിഡ്യുവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (RCCB) നൽകാൻ ശ്രദ്ധിക്കണം. 30 മില്ലി ആംസ് റേറ്റിങ്ങിലുള്ളത് നൽകാം. വൈദ്യുതി ചോർന്നാൽ റെസിഡ്യുവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ ഡ്രിപ് ആവുകയും ഷോക്കേൽക്കാതെ രക്ഷപ്പെടാനും സാധിക്കുന്നു. കൂടാതെ വൈദ്യുതി ചോർച്ച തടയാനും ഇതിലൂടെ കഴിയും.
4. ആർസിസിബി വർഷങ്ങളോളം തകരാറുകൾ സംഭവിക്കാതെ പ്രവർത്തിക്കുമെങ്കിലും, ഇടയ്ക്കിടെ പരിശോധിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
5. വീട്ടിലെ ഇലക്ട്രിക് സംവിധാനങ്ങളെ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
6. വൈദ്യുതി സംവിധാനങ്ങൾ മാത്രമല്ല വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോഴും വേണം ശ്രദ്ധ. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് വീട്ടിലെ എസിയും ഫാനും. 5 സ്റ്റാർ എസി വാങ്ങുന്നതാണ് നല്ലത്. റഫ്രിജറേറ്റർ, വാട്ടർ പമ്പ്, വാഷിംഗ് മെഷീൻ, ടിവി തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുമ്പോഴും സ്റ്റാർ റേറ്റിംഗ് നോക്കിവാങ്ങാം. അതേസമയം എസി ഉപയോഗിക്കുമ്പോൾ വാതിലുകളും ജനാലകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് ഊർജക്ഷമത കൂട്ടുന്നു. ഫാൻ ഉപയോഗിക്കുമ്പോഴും ശ്രദ്ധ ഉണ്ടായിരിക്കണം. ഉചിതമായ സ്പീഡിൽ ഫാൻ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കാം.


