എന്നും തേപ്പുപെട്ടി ഉപയോഗിക്കുന്നവരാണ് നമ്മൾ. ജോലി തിരക്കിനിടയിൽ തിടുക്കത്തിൽ തുണികൾ തേച്ച് മിനുക്കി പോകാറുണ്ട്. എന്നാൽ ഈ തേപ്പുപെട്ടികളിലും കറകളും, അഴുക്കും ഉണ്ടാവാൻ സാധ്യത കൂടുതലാണ്
എന്നും തേപ്പുപെട്ടി ഉപയോഗിക്കുന്നവരാണ് നമ്മൾ. ജോലി തിരക്കിനിടയിൽ തിടുക്കത്തിൽ തുണികൾ തേച്ച് മിനുക്കി പോകാറുണ്ട്. എന്നാൽ ഈ തേപ്പുപെട്ടികളിലും കറകളും, അഴുക്കും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അവ ഉപയോഗിക്കുമ്പോൾ നമ്മുടെ വസ്ത്രങ്ങളിലും അതിലെ അഴുക്കുകൾ പറ്റി കറ വരാൻ സാധ്യതയുണ്ട്. തേപ്പുപെട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും അഴുക്കുകളുമൊക്കെ ഇനി അനായാസം വൃത്തിയാക്കാം. എങ്ങനെയെന്ന് അല്ലെ. നമ്മുടെ വീടുകളിൽ തന്നെ ഇതിന് പരിഹാരമുണ്ട്.
ബേക്കിംഗ് സോഡ ഉണ്ടോ?
എല്ലാവരുടെ വീടുകളിലും ബേക്കിംഗ് സോഡ ഉണ്ടാവില്ലെ. എന്നാൽ ബേക്കിംഗ് സോഡയും വെള്ളവും മാത്രം ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ തേപ്പുപെട്ടി വൃത്തിയാക്കാൻ സാധിക്കും. ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ഫിൽറ്റർ ചെയ്ത വെള്ളവും ചേർത്ത്, കുഴച്ച് പേസ്റ്റ് രൂപത്തിൽ ആക്കണം. ശേഷം മൃദുവായ വസ്തു ഉപയോഗിച്ച് പേസ്റ്റ് തേപ്പുപെട്ടിയുടെ പ്രതലത്തിൽ അഥവാ സോൾ പ്ലേറ്റിൽ തേച്ച് പിടിപ്പിക്കാം. ഇങ്ങനെ അഞ്ചുമിനിറ്റോളം വെച്ചിരിക്കണം. ഇതിന് ശേഷം ഫൈബർ തുണി ഉപയോഗിച്ച് ഇത് തുടച്ചുകളയാം. ഇത് തേപ്പുപെട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഏത് കഠിന കരയെയും എളുപ്പത്തിൽ നീക്കം ചെയ്യും. പേസ്റ്റ് പുരട്ടുമ്പോൾ തേപ്പുപെട്ടിയുടെ ഉൾഭാഗങ്ങളിൽ പറ്റാതെ പ്രത്യേകം സൂക്ഷിക്കണം.
ടൂത്ത്പേസ്റ്റ് ഇല്ലേ?
നമ്മൾ ഉപയോഗിക്കുന്ന സാധാരണ ടൂത്ത് പേസ്റ്റുകൾ ഉപയോഗിച്ചും തേപ്പുപെട്ടി വൃത്തിയാക്കാൻ സാധിക്കും. ചൂടില്ലാത്ത തേപ്പുപെട്ടിയിൽ പേസ്റ്റ് പുരട്ടി മൂന്ന് മിനിറ്റ് വെക്കണം. അതിന് ശേഷം മൃദുലമായ തുണി ഉപയോഗിച്ച് പേസ്റ്റ് തുടച്ച് കളയാം. ഇത് പൂർണമായി തുടച്ച് കളഞ്ഞതിന് ശേഷം തേപ്പുപെട്ടി ചൂടാക്കണം. തേപ്പുപെട്ടി ചൂടായതിനു ശേഷം വൃത്തിയുള്ള ഒരു തുണി എടുത്ത് ഒന്ന് കൂടെ നന്നായി തുടച്ച് എടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ പേസ്റ്റ് തേപ്പുപെട്ടിയിൽ എവിടെയും പട്ടിപിടിച്ചിരിക്കുന്നില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
തേപ്പുപെട്ടി വൃത്തിയാക്കുമ്പോൾ പ്ലഗ് ഓൺ അല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ വൃത്തിയാക്കാൻ തുടങ്ങാവൂ. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് വേണം തേപ്പുപെട്ടി വൃത്തിയാക്കാൻ ഇല്ലെങ്കിൽ ഇതിൽ ധാതുക്കൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. കോട്ടൺ തുണി ഉപയോഗിച്ച് മാത്രം വൃത്തിയാക്കുക. കഠിനമായ കറകളുണ്ടെങ്കിൽ തുടർച്ചയായി വൃത്തിയാക്കാവുന്നതാണ്.
വീട് വൃത്തിയാക്കാൻ സമയം തികയുന്നില്ലേ? എന്നാൽ ഇങ്ങനെ ചെയ്ത് നോക്കൂ
