വീടുകളിൽ മൃഗങ്ങളെ വളർത്തുന്നത് ഇന്ന് എല്ലാവർക്കും ഒരു ഹരമാണ്. വളർത്തു മൃഗങ്ങൾ ഉള്ളത് സന്തോഷവും, നമുക്ക് ഉത്സാഹം തരുന്ന കാര്യങ്ങളിൽ ഒന്നാണ്.
വീടുകളിൽ മൃഗങ്ങളെ വളർത്തുന്നത് ഇന്ന് എല്ലാവർക്കും ഒരു ഹരമാണ്. വളർത്തു മൃഗങ്ങൾ ഉള്ളത് സന്തോഷവും, നമുക്ക് ഉത്സാഹം തരുന്ന കാര്യങ്ങളിൽ ഒന്നാണ്. സ്നേഹം കൊടുത്താൽ മനുഷ്യരെ പോലെ തന്നെ അവ നമ്മളോടും അടുക്കും. എന്നാൽ ഈ മൃഗങ്ങളെ നിങ്ങൾ വളർത്തുകയാണെങ്കിൽ വീടുകളിലെ വാസ്തു ദോഷം മാറി കിട്ടും.
നായ: സ്നേഹ കൂടുതൽ ഉള്ളതും മനുഷ്യർക്ക് സംരക്ഷണവും നൽകുന്ന വളർത്തു മൃഗങ്ങളാണ് നായകൾ. വീടുകളിൽ കറുത്ത നിറത്തിൽ ഉള്ള നായകൾ ഉണ്ടെങ്കിൽ അത് ഗൃഹദോഷം മൂലമുണ്ടാകുന്ന ദോശ ഫലങ്ങളെ ഇല്ലാതാക്കും എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. നായയുടെ കൂട് എപ്പോഴും വടക്ക് ദിശയിലേക്ക് കേന്ദ്രീകരിച്ചായിരിക്കണം സ്ഥാപിക്കേണ്ടത്. ഇത് നിങ്ങളുടെ നായയെ എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ സഹായിക്കും.

മീനുകൾ: ഭാഗ്യം കൊണ്ട് വരുന്ന ഇനങ്ങളാണ് മീനുകൾ. അക്വാറിയത്തിൽ 9 മീനുകളെ ആണ് വളർത്തേണ്ടത്. വീടിന്റെ വടക്ക്-കിഴക്ക് ദിശയിലേക്ക് വേണം അക്വാറിയം സൂക്ഷിക്കാൻ.

ആമ: ആമയെ ഒരു വളർത്തു മൃഗമാക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീടിന്റെ വടക്ക് ഭാഗത്തായിട്ട് വേണം ഇവയെ സൂക്ഷിക്കേണ്ടത്. ആമകളെ വളർത്തുന്നതിലൂടെ നിങ്ങൾക്ക് ഭാഗ്യം, ധനം, ഐശ്വര്യം എന്നിവ വീടുകളിലേക്ക് എത്തിച്ചേരും.

മുയൽ: മുയലുകളെ വീടുകളിൽ വളർത്തുന്നതിലൂടെ ഐശ്വര്യം, സമാധാനം, ഭാഗ്യം എന്നിവ ഉണ്ടാവുന്നു. മുയലുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന സ്ഥലം വീടുകളിൽ വേണം. വീടുകളിൽ മുയലുകൾ ഉണ്ടായാൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.

ലവ് ബേർഡ്‌സ്: വീടുകളിൽ ലവ് ബേർഡ്സിനെ വളർത്തുന്നത് ഭാര്യക്കും ഭർത്താവിനും ഇടയിൽ സ്നേഹം വർധിപ്പിക്കും. ചുറ്റുപാട് മുഴുവനും സന്തോഷമുള്ള അന്തരീക്ഷം സൃഷ്ടിക്കും. വീടിന്റെ വടക്ക്-കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിച്ച് വേണം കൂട് സ്ഥാപിക്കേണ്ടത്.

പൂച്ച: ലക്ഷ്മി ദേവതയുടെ പ്രതിരൂപമാണ് പൂച്ചകൾ. പൂച്ചകളെ വളർത്തുന്നതും, ഭക്ഷണം നൽകുന്നതും തെക്ക്-കിഴക്ക് ദിശയുമായി ബന്ധപ്പെട്ട വാസ്തു ദോഷങ്ങൾ കുറക്കുകയും വീടുകളിൽ കഴിയുന്ന സ്ത്രീകളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും.

തവള: വീടുകളിൽ തവളകളെ വളർത്തുന്നത്, ഭാഗ്യം കൊണ്ട് വരുകയും, സമ്പദ്സമൃദ്ധിക്കും കാരണമാകും. ഇവയെ വീടിന്റെ വാരാന്തയിൽ തുറന്ന് വിടണം. ഇത് കൂടുതൽ പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.

വീട് വെക്കാൻ പോവുകയാണോ നിങ്ങൾ? വാസ്തു ദോഷം ഇല്ലെന്ന് ഉറപ്പിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം
