മിക്ക വീടുകളിലും തലേന്നത്തെ ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിക്കുന്ന ശീലമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ചില ഭക്ഷണ സാധനങ്ങളുടെ ഘടനയും സ്വാദും നഷ്ടപ്പെടാൻ സാധ്യത കൂട്ടുന്നു.
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ചൂടാക്കി കഴിക്കുന്നത് ദോഷമല്ലെന്നാണ് നമ്മൾ കരുതുന്നത്. മിക്ക വീടുകളിലും തലേന്നത്തെ ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിക്കുന്ന ശീലമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ചില ഭക്ഷണ സാധനങ്ങളുടെ ഘടനയും സ്വാദും നഷ്ടപ്പെടാൻ സാധ്യത കൂട്ടുന്നു. ഈ ഭക്ഷണ സാധനങ്ങൾ ഒന്നിൽകൂടുതൽ തവണ ചൂടാക്കാൻ പാടില്ല.
ചോറ്
അടുക്കളയിൽ ഏറ്റവും കൂടുതൽ തവണ ചൂടാക്കി കഴിക്കുന്ന ഭക്ഷണമായിരിക്കും ചോറ്. എന്നാൽ ഒന്നിൽകൂടുതൽ തവണ ചോറ് ചൂടാക്കാൻ പാടില്ല. ചോറിലും അണുക്കൾ ഉണ്ടാകാറുണ്ട്. ഇത് ദീർഘനേരം റൂം ടെമ്പറേച്ചറിൽ സൂക്ഷിച്ചാൽ പെട്ടെന്ന് കേടുവരുകയും അണുക്കൾ പെരുകുകയും ചെയ്യുന്നു. പിന്നീട് ചൂടാക്കിയാലും അണുക്കൾ നശിക്കുകയില്ല.
ഉരുളക്കിഴങ്ങ്
കേടുവരാത്ത ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് സുരക്ഷിതമാണ്. എന്നാൽ ശരിയായ രീതിയിൽ പാകം ചെയ്യാതെ, സൂക്ഷിക്കാതെ വെയ്ക്കുന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമല്ല. പാകം ചെയ്ത ഉരുളക്കിഴങ്ങ് കൂടുതൽ സമയം റൂം ടെമ്പറേച്ചറിൽ സൂക്ഷിച്ചാൽ അണുക്കൾ ഉണ്ടാകും. പിന്നീട് ചൂടാക്കിയാലും അണുക്കൾ നശിക്കുകയില്ല.
മുട്ട
ചൂടാകുന്നതിന് അനുസരിച്ച് മുട്ടയുടെ ഘടനയും മാറുന്നു. പ്രത്യേകിച്ചും മുട്ട ഒന്നിൽകൂടുതൽ തവണ ചൂടാക്കി കഴിക്കുന്നത് സുരക്ഷിതമല്ല. റൂം ടെമ്പറേച്ചറിൽ കൂടുതൽ സമയം സൂക്ഷിക്കുമ്പോൾ മുട്ടയിൽ അണുക്കൾ ഉണ്ടാകുന്നു. അതിനാൽ തന്നെ മുട്ട രണ്ടാമത് ചൂടാക്കുന്നത് ഒഴിവാക്കാം.
ഇലക്കറികൾ
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് ഇലക്കറികൾ. എന്നാൽ ഇത് ഒന്നിൽകൂടുതൽ തവണ ചൂടാക്കി കഴിക്കുന്നത് സുരക്ഷിതമല്ല. ഇലക്കറികൾ ഫ്രഷായോ പാകം ചെയ്തുകഴിഞ്ഞയുടനെയോ കഴിക്കുന്നതാണ് നല്ലത്.
മാംസാഹാരങ്ങൾ
പ്രോട്ടീൻ ഗുണങ്ങൾ ധാരാളമുള്ള ഭക്ഷണമാണ് മാംസാഹാരങ്ങൾ. ശരിയായ രീതിയിൽ വേവിക്കാതെ കഴിക്കുന്നത് ദഹനത്തിന് തടസമാകുന്നു. ഒന്നിൽകൂടുതൽ തവണ ചൂടാക്കി കഴിക്കുന്നതും സുരക്ഷിതമല്ല. കാരണം ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.


