ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതാണ് ചീര. ശരിയായ രീതിയിൽ വേവിച്ചില്ലെങ്കിൽ ഇതിന്റെ ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ചീര വേവിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്. 

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ചീര. ദിവസവും ഇത് കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്‌ട്രെസ്, കണ്ണുകളുടെ ആരോഗ്യം, രക്തത്തിലെ സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾക്കും ചീര കഴിക്കുന്നത് നല്ലതാണ്. എന്നാലിത് വേവിക്കുമ്പോൾ ചില അബദ്ധങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഇത് ചീരയുടെ പോഷക ഗുണങ്ങളെ ഇല്ലാതാക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

1.ഉപ്പ് അധികമാകരുത്

പാകം ചെയ്യുന്ന സമയത്ത് ചീരയിൽ ഉപ്പ് ചേർക്കുന്നത് ഒഴിവാക്കണം. കാരണം ഉപ്പ് ചേർക്കുമ്പോൾ ഇതിൽ നിന്നും ജലാംശം ഇല്ലാതാവുകയും പാകമായി കിട്ടാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യുന്നു. ഇത് ചീരയുടെ പോഷക ഗുണങ്ങൾ ഇല്ലാതാവാൻ കാരണമാകും. അതിനാൽ തന്നെ പാകം ചെയ്തുകഴിഞ്ഞതിന് ശേഷം ഉപ്പ് ഇടുന്നതാണ് ഉചിതം.

2. ഒരുമിച്ച് വേവിക്കരുത്

ചീര ഒരുമിച്ച് വേവിക്കുന്നതിനേക്കാളും ഓരോ ഘട്ടമായി വേവിക്കുന്നതാണ് നല്ലത്. ചീര നന്നായി പാകമായി കിട്ടാനും പോഷക ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം.

3. അമിതമായി തിളപ്പിക്കരുത്

വിറ്റാമിൻ സി, ബി, ഫോളേറ്റ് തുടങ്ങിയ വെള്ളത്തിൽ ലയിക്കുന്ന പോഷകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്. അമിതമായി തിളപ്പിക്കുമ്പോൾ ഇത് വെള്ളത്തിൽ അലിയുകയും ചീരയുടെ പോഷകങ്ങൾ നഷ്ടപ്പെടാനും കാരണമാകുന്നു. അതിനാൽ തന്നെ ചീര വേവിക്കാൻ വളരെ കുറച്ച് വെള്ളം മാത്രം ഉപയോഗിക്കാം.

4. അമിതമായി വേവിക്കരുത്

പച്ചക്കറികൾ ശരിയായ രീതിയിൽ പാകം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ചീര അമിതമായി പാകം ചെയ്യുന്നത് ഒഴിവാക്കണം. ചൂട് കൂടുതൽ ഏൽക്കുമ്പോൾ ചീരയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നഷ്ടമാകുന്നു. അതിനാൽ തന്നെ എപ്പോഴും ചെറുചൂടിൽ വേവിക്കുന്നതാണ് ഉചിതം.