പച്ചക്കറികൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് പെട്ടെന്ന് കേടാവുന്നത്. വെണ്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
ഒരാഴ്ച്ചക്കുള്ള പച്ചക്കറികൾ ഒരുമിച്ചാണ് നമ്മൾ വാങ്ങി സൂക്ഷിക്കാറുള്ളത്. എന്നാൽ രണ്ടുദിവസം കഴിയുമ്പോഴേക്കും പച്ചക്കറികൾ കേടായി തുടങ്ങുന്നു. പച്ചക്കറികൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ പെട്ടെന്ന് കേടാവുന്നത്. വെണ്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
1.വെണ്ട വാങ്ങുമ്പോൾ ശ്രദ്ധിക്കണം
കടയിൽ നിന്നും വെണ്ട വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേടുവരാത്ത, മൃദുലമായ വെണ്ട വാങ്ങിക്കാൻ ശ്രദ്ധിക്കണം. ഫ്രഷായത് വാങ്ങിയാൽ സൂക്ഷിക്കുന്നതും എളുപ്പമാകുന്നു.
2. സൂക്ഷിക്കേണ്ടത്
വെണ്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഈർപ്പത്തിൽ നിന്നും മാറ്റി സൂക്ഷിക്കേണ്ടതുണ്ട്. ഈർപ്പം ഉണ്ടാകുമ്പോൾ വെണ്ട പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ കഴുകിയതിന് ശേഷം നന്നായി തുടച്ച് ഉണക്കാൻ മറക്കരുത്. ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.
3. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ
വെണ്ട ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പോളിത്തീൻ അല്ലെങ്കിൽ പച്ചക്കറി ബാഗിൽ ആക്കിയാവണം സൂക്ഷിക്കേണ്ടത്. ഇനി ബാസ്കറ്റിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ ആദ്യം അതിലൊരു പേപ്പർ വിരിച്ചതിന് ശേഷം വെണ്ട അതിൽ സൂക്ഷിക്കാവുന്നതാണ്.
4. കേടുവരുന്നത് തടയാൻ
ഈർപ്പം ഉണ്ടാകുന്ന പച്ചക്കറി, പഴങ്ങൾ എന്നിവയ്‌ക്കൊപ്പം വെണ്ട സൂക്ഷിക്കാൻ പാടില്ല. ഇത് വെണ്ട പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അധിക ദിവസം സൂക്ഷിക്കാതെ പെട്ടെന്ന് തന്നെ ഉപയോഗിച്ച് തീർക്കാനും ശ്രദ്ധിക്കണം.
