അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മുട്ട. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മുട്ട പെട്ടെന്നു കേടുവരുന്നു. മുട്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മുട്ട. ഇതിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകുന്നു. മുട്ട ദീർഘകാലം കേടുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- രണ്ട് മണിക്കൂറിൽ കൂടുതൽ മുട്ട പുറത്ത് വയ്ക്കരുത്. ഇത് അണുക്കൾ ഉണ്ടാവാനും മുട്ട കേടുവരാനും കാരണമാകുന്നു. അതിനാൽ തന്നെ ഉടൻ ഫ്രിഡ്ജിൽ വയ്ക്കാൻ ശ്രദ്ധിക്കണം.
2. ഫ്രിഡ്ജിൽ നല്ല തണുപ്പ് ലഭിക്കുന്ന ഭാഗത്താണ് മുട്ട സൂക്ഷിക്കേണ്ടത്. തണുപ്പ് ഇല്ലെങ്കിലും മുട്ട കേടുവരാൻ സാധ്യതയുണ്ട്. അതേസമയം ഇവ മൂന്ന് ആഴ്ച്ചയിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.
3. കഴിക്കുന്നതിന് മുമ്പ് അല്ലാതെ മുട്ടയുടെ തോട് കളയാൻ പാടില്ല. എന്നിരുന്നാലും വേവിച്ച മുട്ട തോടില്ലാതെ സൂക്ഷിക്കാൻ സാധിക്കും. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിച്ചാൽ മതി. അതേസമയം ഇത് രണ്ട് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല.
4. മുട്ട കടയിൽ നിന്നും വാങ്ങി വരുമ്പോൾ പ്രത്യേകം സൂക്ഷിക്കണം. ഇത് പൊട്ടാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. തോട് പൊട്ടിയാൽ അണുക്കൾ പെട്ടെന്ന് പടരുന്നു.
5. മുട്ട കഴുകുന്നത് ഒഴിവാക്കണം. ഇത് ഈർപ്പം തങ്ങി നിൽക്കാനും അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു. അഴുക്ക് ഉണ്ടെങ്കിൽ തുടച്ചെടുക്കുന്നതാണ് ഉചിതം.
6. തീക്ഷ്ണമായ ഗന്ധമുള്ള ഭക്ഷണങ്ങൾക്കൊപ്പം മുട്ട സൂക്ഷിക്കാൻ പാടില്ല. മുട്ടയിൽ ധാരാളം സുഷിരങ്ങളുണ്ട്. ഇത് ദുർഗന്ധത്തെ പെട്ടെന്ന് ആഗിരണം ചെയ്യുകയും മുട്ട കേടുവരുകയും ചെയ്യുന്നു.
7. മുട്ട ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിന് മുമ്പ് ശരിയായ താപനിലയിൽ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. തണുപ്പില്ലെങ്കിൽ മുട്ട പെട്ടെന്ന് കേടുവരുന്നു.


