ഒരിക്കൽ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാചക എണ്ണ പുനരുപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം.
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുനരുപയോഗിക്കുമ്പോൾ അതിന്റെ നിറം മാറുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ചൂട്, ഓക്സിജൻ, ഈർപ്പം, ഭക്ഷ്യകണങ്ങൾ എന്നിവയാണ് ഇത്തരത്തിൽ എണ്ണയുടെ ഘടന മാറുന്നതിന് കാരണമാകുന്നത്. എന്നാൽ ഈ മാറ്റങ്ങൾ ആരോഗ്യത്തിന് ദോഷമല്ല. എണ്ണ പുനരുപയോഗിക്കുന്നതിന് മുമ്പ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
- എണ്ണ പുനരുപയോഗിക്കുന്നുണ്ടെങ്കിൽ, പാകം ചെയ്യുന്ന സമയത്ത് ചൂട് നിയന്ത്രിക്കേണ്ടതുണ്ട്. 180 ഡിഗ്രി സെൽഷ്യസിന് താഴെയായിരിക്കണം എണ്ണ ചൂടാക്കേണ്ടത്. അമിതമായി ചൂട് ഉണ്ടാകുമ്പോൾ ഓക്സിഡേഷൻ ഉണ്ടാവാൻ കാരണമാകുന്നു.
2. പാചകം ചെയ്തു കഴിഞ്ഞാൽ നന്നായി തണുപ്പിക്കണം ശേഷം അരിച്ചെടുക്കാം. വൃത്തിയുള്ള തുണി ഉപയോഗിച്ചാവണം എണ്ണ അരിച്ചെടുക്കേണ്ടത്. ഇത് എണ്ണയിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
3. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാത്രമേ എണ്ണ കേടുവരാതെ ഇരിക്കുകയുള്ളൂ. അരിച്ചെടുത്ത എണ്ണ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം. അതേസമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് എണ്ണ സൂക്ഷിക്കാൻ പാടില്ല.
4. മീൻ വറുക്കാൻ എടുത്ത എണ്ണ ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണത്തിന്റെ രുചി മാറാൻ കാരണമാകുന്നു.
5. പലതരം എണ്ണകൾ മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ പഴയ എണ്ണയ്ക്കൊപ്പം ചെറിയ അളവിൽ ശുദ്ധമായ എണ്ണ ചേർക്കുന്നതിൽ പ്രശ്നമില്ല.


