നിരവധി ഗുണങ്ങൾ അടങ്ങിയ തക്കാളി ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത പച്ചക്കറിയാണ് തക്കാളി. തക്കാളി പാകം ചെയ്തും അല്ലാതെയും കഴിക്കാറുണ്ട്. നിരവധി ഗുണങ്ങൾ അടങ്ങിയ തക്കാളി ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.

1.തക്കാളി എളുപ്പം കേടാകുന്നു

തക്കാളിയിൽ മധുരവും അസിഡിറ്റിയും മാത്രമല്ല വേറെയും സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തക്കാളിക്ക് അമിതമായ തണുപ്പ് അതിജീവിക്കാൻ കഴിയില്ല. ചെറിയ താപനിലയിലാണ് തക്കാളി സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജിലെ അമിതമായ തണുപ്പ് തക്കാളി പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. എപ്പോഴും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

2. സ്വാദ് നഷ്ടപ്പെടുന്നു

തക്കാളി ഫ്രിഡ്ജിൽ കേടുവരാതെ ഇരിക്കുമെങ്കിലും ഇതിന്റെ സ്വാദ് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില സാഹചര്യങ്ങളിൽ തക്കാളിയുടെ ഘടനയിലും മാറ്റങ്ങൾ വരാറുണ്ട്. ഒരാഴ്ചയിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ തക്കാളി പഴുക്കാനും സാധ്യതയുണ്ട്.

3. തക്കാളി സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്

പഴുത്ത തക്കാളി റൂം റെമബറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് തക്കാളിയുടെ ഘടനയും സ്വാദും അതുപോലെ നിലനിർത്താൻ സഹായിക്കുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കാം. പഴുക്കാത്ത തക്കാളിയും റൂം ടെമ്പറേച്ചറിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. അതേസമയം അമിതമായി പഴുത്ത തക്കാളി ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാം.