പല്ലികൾ അപകടകാരികൾ അല്ലെങ്കിലും ഇവയെ കാണുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അടുക്കള, ബാത്റൂം, ബാൽക്കണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവ വരുന്നു.

കാലാവസ്ഥ ഏതുതന്നെ ആയാലും വീടിനുള്ളിലും പുറത്തും പലതരം ജീവികളുടെ ശല്യം ഉണ്ടാവാറുണ്ട്. പാറ്റ, ചിലന്തി, പല്ലി എന്നിവയാണ് വീട്ടിൽ നിരന്തരം വരുന്നത്. പല്ലികൾ അപകടകാരികൾ അല്ലെങ്കിലും ഇവയെ കാണുന്നത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അടുക്കള, ബാത്റൂം, ബാൽക്കണി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവ വരുന്നു. പല്ലിയെ തുരത്താൻ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.

വെളുത്തുള്ളിയും സവാളയും

പല്ലിയെ എളുപ്പം തുരത്താൻ വെളുത്തുള്ളിയും സവാളയും നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പല്ലിക്ക് കഴിയില്ല. അടുക്കള ഷെൽഫുകൾ, ബാത്റൂമിലെ കോണുകൾ, ജനാലയുടെയും വാതിലുകളുടെയും ഇട ഭാഗങ്ങളിലും വെളുത്തുള്ളിയും സവാളയും ഇടാം. ഇത് പല്ലിയെ അകറ്റി നിർത്താൻ സഹായിക്കുന്നു. അതേസമയം അരച്ച് വെള്ളം ചേർത്ത് സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

2. മുട്ടത്തോടിന്റെ പൊടി

പല്ലിയെ തുരത്താൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗമാണ് മുട്ടത്തോടിന്റെ പൊടി. മുട്ടത്തോട് നന്നായി പൊടിച്ചെടുക്കണം. ശേഷം പല്ലി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ എല്ലാം ഇവ വിതറിയിടാം. ഇത് കാണുന്നതും ഇതിന്റെ ഗന്ധവും പല്ലിക്ക് ഇഷ്ടമില്ലാത്തതാണ്. അതേസമയം ഇത് ഉപയോഗിക്കുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാവുന്നില്ല. നിരന്തരമായി ഇങ്ങനെ ചെയ്യുന്നത് പല്ലിയെ പൂർണമായും അകറ്റി നിർത്താൻ സഹായിക്കുന്നു.

3. കാപ്പിപ്പൊടി

കാപ്പിപ്പൊടി ഉപയോഗിച്ചും പല്ലിയെ എളുപ്പം തുരത്താൻ സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധം പല്ലികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. അടുക്കളയിലും, കോണുകളിലും, ബാത്റൂമിലും കാപ്പിപ്പൊടി വിതറിയിട്ടാൽ മതി. പിന്നെ ഈ ഭാഗത്ത് പല്ലികൾ വരില്ല.