അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള വസ്തുവാണ് സ്പോഞ്ച്. എന്നാൽ ദീർഘകാലം ഒന്ന് തന്നെ ഉപയോഗിക്കുന്നത് നല്ലതല്ല. സ്പോഞ്ച് ഉപയോഗിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗമുള്ള വസ്തുവാണ് സ്പോഞ്ച്. ഇത് വന്നതോടെ വൃത്തിയാക്കൽ ജോലി കൂടുതൽ എളുപ്പമായി. അതേസമയം ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അടുക്കളയിൽ സ്പോഞ്ച് ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.ഒന്ന് മാത്രം ഉപയോഗിക്കരുത്
സ്പോഞ്ചിന് ഒന്നിൽ കൂടുതൽ ഉപയോഗങ്ങൾ ഉണ്ടെങ്കിലും ഒന്ന് തന്നെ എല്ലാകാര്യങ്ങൾക്കും ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് അണുക്കൾ പടരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഓരോ ആവശ്യങ്ങൾക്കും വെവ്വേറെ സ്പോഞ്ചുകൾ ഉപയോഗിക്കാം.
2. ദീർഘകാലം ഉപയോഗിക്കരുത്
അധികകാലം ഒരു സ്പോഞ്ച് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കണം. രണ്ടാഴ്ച്ചയിൽ കൂടുതൽ ഇത് ഉപയോഗിക്കരുത്. കാലപ്പഴക്കം ഉണ്ടാവുന്നതിന് അനുസരിച്ച് പഴയ സ്പോഞ്ച് മാറ്റി പുതിയത് വാങ്ങാം.
3. അണുവിമുക്തമാക്കാത്തത്
അടുക്കളയിൽ ഏറ്റവും കൂടുതൽ അഴുക്കും അണുക്കളും ഉണ്ടാവുന്നത് സ്പോഞ്ചിലാണ്. അതിനാൽ തന്നെ ഉപയോഗം കഴിയുന്നതിന് അനുസരിച്ച് സ്പോഞ്ച് അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. ചൂട് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് കൂടുതൽ നല്ലത്.
4. സൂക്ഷിക്കുന്നത്
സ്പോഞ്ച് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. വൃത്തിയാക്കി കഴിഞ്ഞാൽ നന്നായി ഉണക്കാൻ മറക്കരുത്. സ്പോഞ്ച് പൂർണമായും ഉണങ്ങിയതിന് ശേഷം മാത്രമേ ഇത് സൂക്ഷിക്കാൻ പാടുള്ളൂ.
5. ഉപയോഗങ്ങൾ
ഓരോ ആവശ്യത്തിനും അനുസരിച്ചുള്ള സ്പോഞ്ചുകൾ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മൃദുലമായ പാത്രങ്ങൾ, ഗ്ലാസ് പാത്രങ്ങൾ, കട്ടിയുള്ളവ തുടങ്ങി ഓരോ മെറ്റീരിയലും വൃത്തിയാക്കാൻ കഴിയുന്ന സ്പോഞ്ചുകൾ ഉപയോഗിക്കാം.


