ശുദ്ധമായ വായു, വൃത്തിയോടെയുള്ള പാചക രീതികൾ തുടങ്ങി ആരോഗ്യത്തോടെയിരിക്കാൻ പല മുൻകരുതലുകളും നമ്മൾ സ്വീകരിക്കാറുണ്ട്.
വീട് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുന്നവരാണ് നമ്മൾ. ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ വീടിനുള്ളിൽ വൃത്തിയും വെടിപ്പും ഉണ്ടായിരിക്കണം. ശുദ്ധമായ വായു, വൃത്തിയോടെയുള്ള പാചക രീതികൾ തുടങ്ങി ആരോഗ്യത്തോടെയിരിക്കാൻ പല മുൻകരുതലുകളും നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ ചിലത് പെട്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കില്ല. അത്തരത്തിൽ ഒന്നാണ് അടുക്കളയിൽ പാത്രം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പോഞ്ച്. ഒറ്റനോട്ടത്തിൽ പ്രശ്നമുണ്ടെന്ന് തോന്നില്ലെങ്കിലും ഏറ്റവും കൂടുതൽ അണുക്കൾ ഒളിഞ്ഞിരിക്കുന്നത് സ്പോഞ്ചിലാണ്. ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്.
- വീട്ടിൽ ഏറ്റവും കൂടുതൽ ബാക്റ്റീരിയ ഉള്ളത് അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചിലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
2. ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമാണ് അണുക്കൾ ഉണ്ടാകുന്നത്. ഇറച്ചി, മൽസ്യം എന്നിവയുടെ അവശിഷ്ടങ്ങളിൽ നിന്നും ഉണ്ടാകുന്ന അണുക്കൾ അപകടകാരികളാണ്. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.
3. സ്പോഞ്ചിൽ ചെറിയ സുഷിരങ്ങളുണ്ട് ഇതിൽ ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് അണുക്കൾ പെരുകുന്നത്.
4. അണുക്കൾ ഉള്ളിൽ ചെന്നാൽ പലതരം രോഗങ്ങൾക്ക് കാരണമാകുന്നു. ചെറിയ വയറു വേദന തുടങ്ങി ഗുരുതര രോഗങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.
5. അടുക്കളയിൽ ഓരോന്ന് വൃത്തിയാക്കാനും വെവ്വേറെ സ്പോഞ്ച് ഉപയോഗിക്കാം. ഇത് അണുക്കൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പടരുന്നതിനെ തടയുന്നു.
6. ഉപയോഗം കഴിഞ്ഞാൽ സ്പോഞ്ച് എപ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഈർപ്പം ഉണ്ടാകുമ്പോൾ അണുക്കൾ വളരാനുള്ള സാധ്യതയും കൂടുതലാണ്.
7. പാത്രം കഴുകുമ്പോൾ ഡിഷ് ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് അണുക്കൾ കൈകളിൽ പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്നു.
8. അധിക കാലം ഒരു സ്പോഞ്ച് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പഴക്കമുള്ള സ്പോഞ്ച് ഉപയോഗിച്ചാൽ അതിൽ കൂടുതൽ അണുക്കൾ ഉണ്ടാകുന്നു. അതിനാൽ തന്നെ സ്പോഞ്ച് ഇടയ്ക്കിടെ മാറ്റി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.


