വീട്ടിലെ പണികൾ പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ചിലപ്പോൾ അപകടങ്ങൾ ഉണ്ടാവാൻ വരെ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം

ജോലി തിരക്കുകൾക്കിടയിൽ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ എപ്പോഴും സാധിക്കണമെന്നില്ല. പ്രത്യേകിച്ചും വീടിന് അറ്റകുറ്റ പണികൾ വന്നാൽ അത് ചെയ്യാൻ സമയം കിട്ടുകയില്ല. തിരക്കിനിടയിൽ ഇത് മറന്നു പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്. വീട്ടിലെ പണികൾ പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ചിലപ്പോൾ അപകടങ്ങൾ ഉണ്ടാവാൻ വരെ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.

ലീക്കുകൾ ഉണ്ടെങ്കിൽ

നിരന്തരമായി വെള്ളം ലീക്കായാൽ പൂപ്പൽ ഉണ്ടാകാനും വീടിനെ കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. എത്ര ചെറിയ ലീക്കാണെങ്കിലും അതൊരു വലിയ പ്രശ്നം ആകുന്നതിന് മുന്നേ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

കീടങ്ങളുടെ ശല്യം

വീട്ടിൽ നിരന്തരമായി കീടങ്ങളുടെ ശല്യമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് പ്രധാനമാണ്. എലി ശല്യം, ചിതൽ, പാമ്പ് എന്നിവ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത് അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു.

പൂപ്പൽ ഉണ്ടായാൽ

ഈർപ്പമുള്ള സ്ഥലങ്ങളിൽ പൂപ്പൽ പെട്ടെന്ന് വരുന്നു. ഒറ്റനോട്ടത്തിൽ കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ബാത്റൂമിലാണ് ഇത്തരം പ്രശ്നങ്ങൾ നിരന്തരമായി കാണാൻ സാധിക്കുന്നത്. അതിനാൽ തന്നെ ബാത്റൂം ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

വിള്ളലുകൾ ഉണ്ടായാൽ

വീടിനുള്ളിൽ വായു സഞ്ചാരം ഉണ്ടാകണമെങ്കിൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടത് ആവശ്യമാണ്. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില വിള്ളലുകൾ വീട്ടിൽ ഉണ്ടാകാം. എസി പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ഇത്തരം വിള്ളലുകളിലൂടെ വായു അകത്തേക്ക് കടക്കുകയും തണുപ്പ് പുറത്തേക്ക് പോവുകയും ഇതുമൂലം വൈദ്യുതി ബില്ല് കൂടാനും സാധ്യതയുണ്ട്.

ഗട്ടർ വൃത്തിയാക്കാം

പലപ്പോഴും ഗട്ടർ വൃത്തിയാക്കാൻ നമ്മൾ മറന്നുപോകാറുണ്ട്. എന്നാൽ ഇത് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഗട്ടറിൽ അഴുക്കുകൾ അടഞ്ഞിരുന്നാൽ വെള്ളം കെട്ടി നിൽക്കുകയും, ഇത് വീടിന്‌ അകത്തും പുറത്തും കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു.