കണ്ണൂരിലെ മസ്കറ്റ് ബീച്ച് റിസോർട്ട്, ബ്ലൂനൈൽ ഹോട്ടൽ, വെസ്റ്റേൺ മനോർ അപ്പാർട്മെന്റ്സ് തുടങ്ങിയ പ്രശസ്ത കെട്ടിടങ്ങൾക്ക് രൂപകൽപ്പന നൽകിയ ആർക്കിടെക്റ്റ് ജോർജ് കെ തോമസ് പറയുന്നു.

ഇന്ന് ലോക വാസ്തുവിദ്യ ദിനമായി ആചരിക്കുന്നു. 'ബിൽഡ് ഫോർ സ്ട്രെങ്ത്' എന്ന സന്ദേശമാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് ആർക്കിടെക്ട്സ് (UIA) ഈ വർഷത്തെ പ്രമേയം ആയി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ കാലാവസ്ഥയുടെ വ്യതിയാനങ്ങളും പൊടുന്നെനുയുള്ള വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ എന്നിങ്ങനെ അടുത്ത കാലത്തായി ഉണ്ടായ പ്രകൃതിയുടെ താണ്ടവങ്ങളെ അതിജീവിക്കുവാൻ കെൽപ്പുള്ളതും, പ്രകൃതി വിഭവങ്ങളെ അധികം ചൂഷണം ചെയ്യാതെയുള്ള വാസഗ്രഹങ്ങളും, വാണിജ്യസമുചയങ്ങളും രൂപ കൽപന ചെയ്യുവാനും അവയുടെ ശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ലോകമെമ്പാടുമുള്ള ആർക്കിടെക്ടുകളേയും പൊതുജനങ്ങളേയും ഓർമ്മിപ്പിക്കാനാണ് ഈ ദിവസം.

എല്ലാ കലകളുടേയും മാതാവ് എന്നറിയപ്പെടുന്ന വാസ്തുവിദ്യ (Architecture is the mother of all art's) ഏറ്റവും ഉപയോഗപ്രദമായ കലയാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, വസ്ത്രധാരണം, താമസസ്ഥലം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശിലായുഗം മുതൽ ആദിമമനുഷ്യൻ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കാലാവസ്ഥയുടെ കാഠിന്യങ്ങളിൽ നിന്നും അഭയം തേടുവാൻ മലനിരകളിലുള്ള ഗുഹകളിൽ അഭയം പ്രാപിച്ചു. കൂടുതൽ സുരക്ഷിതത്വത്തിനു വേണ്ടി ഗുഹാമുഖങ്ങൾ വലിയ കല്ലുകൾ ഉരുട്ടിവച്ച് മാർഗ്ഗതടസ്സം സൃഷ്‌ടിച്ചു. കാലക്രമേണ ബുദ്ധികൂർമതയുള്ള മനുഷ്യകുലം ശാസ്ത്രവും മറ്റു സാഹിത്യാധി കലകളും പരിപോഷിപ്പിക്കുകയും അതിന്യൂനതമായ സാങ്കേതികവിദ്യയുടെ സഹായത്താൽ ഇന്നു നമ്മൾ കാണുന്ന അനുഭവിച്ചറിയുന്ന മഹത്തായ കെട്ടിടസമുച്ചയങ്ങളിൽ എത്തി നിൽക്കുന്നു.

തലമുറകളിലൂടെ കൈമാറി വന്ന കെട്ടിടനിർമ്മാണ വൈദക്ത്യങ്ങളുടെ ഔനിത്യത്തിൽ മാനവരാശി നിലകൊള്ളുന്നു. വേദപുസ്ത‌കത്തിലെ ഒരു കഥയുണ്ട് ദൈവവിശ്വാസം ഉള്ളവൻ പാറപുറത്ത് വീടു പണിതു അല്ലാത്തവൻ ചതപ്പുസ്ഥലത്തും. പ്രകൃതി ക്ഷോഭത്തിൽ വിശ്വാസിയുടെ വീട് സുസ്ഥിരമായി നിലകൊണ്ടു. അടിത്തറ മികച്ചതായിരുന്നു എന്ന പ്രാധാന്യമാണ് ഈ ചെറുകഥയുടെ സാരാംശം. ഈ വർഷത്തെ ലോക വാസ്തുവിദ്യ ദിനത്തിന്റെ പ്രമേയമായി ഉദ്ഘോഷിക്കുന്നതും (Build for strength) നല്ല അടി ത്തറയുള്ള സുസ്ഥിരമായ കെട്ടിടങ്ങൾ പണിത് ഉയർത്തുവാനാണ്. സുസ്ഥിരമായ കെട്ടിടങ്ങൾ ദീർഘകാലം നിലകൊള്ളുവാൻ അവയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ സാമഗ്രികളുടെ മേന്മ മാത്രം പോര ആർക്കിടെക്ടുകളുടേയും സാങ്കേതിക വിദഗ്ദ്‌രുടേയും പരിഞ്ജാനവും മേൽനോട്ടവും മുഖ്യഘടകങ്ങളാണ്.

പൊതുജനങ്ങളോടുള്ള കർത്തവ്യവും വളർത്തി വലുതാക്കിയ മാതൃരാജ്യത്തോടുള്ള കടപ്പാടും എങ്ങനെ തിരികെ നൽകാം എന്ന് ചിന്തിക്കുന്ന വാസ്‌തു ശിൽപ്പികൾ നമുക്കിടയിലുണ്ട്. ചിലവ് കുറഞ്ഞ കെട്ടിടനിർമ്മാണ രീതികൾ ബലവത്തായ രീതിയിൽ പണിത് ഉയർത്തുന്നതിൽ മുൻകൈ എടുത്തിട്ടുള്ള ആർക്കിടെക്ടുകളും നമുക്ക് ഇടയിലുണ്ട്. സർക്കാർ ഉടമസ്ഥതയിൽ പൊതുജനാവശ്യത്തിനായി പണിതിട്ടുള്ള പല കെട്ടിടങ്ങൾക്കും സ്വകാര്യമേഖലയിൽ സുദ്ധ്യർഖമായ സേവനം അനുഷിടിച്ചിട്ടുള്ള ആർക്കിടെക്ടുകളുടെ സേവനം ലഭിച്ചിട്ടില്ല. ഈ പോരായ്മ നികത്തുന്നതിനായി അടുത്തകാലത്ത് നമ്മുടെ സർക്കാർ ഒരു സ്റ്റേറ്റ് ഡിസൈൻ പോളിസിക്ക് അംഗീകാരം നൽകി.

ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർക്കിടെക്ടുകളുടെ സംസ്ഥാന സമ്മേളനത്തിൽ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. നാടിന്റെ മുഖച്ഛായ തന്നെ നല്ല രീതിയിൽ മാറ്റുവാൻ സാധിക്കുന്ന ഒരു പ്രഖ്യാപനമായി ഇതിനെ സ്വാഗതം ചെയ്യാം. ഏതൊരു സമൂഹത്തിൻ്റെയും സാംസ്കാരിക, സാമ്പത്തിക, സാമുഹിക ഘടനയുടെ പ്രതിഫലനമാണ് വാസ്‌തു വിദ്യാശാസ്ത്രം. വളരെ പുരാതന കാലം മുതൽ തുടർച്ചയായി വളർന്നു വന്ന് വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ട് എക്കാലവും മനുഷ്യ ജീവിതത്തേയും നിർമ്മിത പരിസ്ഥിതിയേയും സ്വാധീനിച്ച് പോരുന്നതാണ് വാസ്തു വിദ്യ.

മറ്റു മേഖലകൾ പോലെത്തന്നെ ദ്രുതഗതിയിൽ ആണ് വാസ്തു വിദ്യയിലെ ഇന്നത്തെ വികസനവും മാറ്റങ്ങളും. നവീന സാങ്കേതിക വിദ്യകൾ, വ്യവസ്ഥിതികൾ, ആശയങ്ങൾ ഇവയെല്ലാം വിവിധങ്ങളായ പരിവേഷണത്തിനുള്ള മാർഗ്ഗങ്ങളും അവസരങ്ങളും നമുക്ക് മുന്നിൽ ലഭ്യമാക്കുന്നു. നമ്മുടെ ധാരണകളെ പുനർജീവിക്കുന്നു.