ഭക്ഷണം പാകം ചെയ്യാനും മറ്റുമായി പലതരത്തിലുള്ള ഉപകരണങ്ങളാണ് അടുക്കളയിലുള്ളത്. അതുകൊണ്ട് തന്നെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ചിലർ ഭക്ഷണം കഴിക്കാനും അടുക്കള ഉപയോഗിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യാനും മറ്റുമായി പലതരത്തിലുള്ള ഉപകരണങ്ങളാണ് അടുക്കളയിലുള്ളത്. അതുകൊണ്ട് തന്നെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നതാണ് എപ്പോഴും അടുക്കളയിലുണ്ടാകുന്ന അപകടങ്ങൾക്ക് കാരണം. എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അപകടങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കും.
1. അടുക്കളകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. കൈമുറിയുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ പെട്ടെന്ന് എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാം.
2. ഗ്യാസ്, സ്റ്റൗ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ ഉണ്ടെങ്കിൽ ഉപയോഗശേഷം അവ ഓഫ് ചെയ്യാൻ മറക്കരുത്. ഗ്യാസ് ലീക്ക് ചെയ്തും മറ്റും നിരവധി അപകടങ്ങളാണ് ദിവസേനെ സംഭവിക്കുന്നത്. കുട്ടികൾ വന്ന് സ്റ്റൗ തുറന്ന് വെക്കാൻ സാധ്യതയുള്ളതുകൊണ്ട് ചൈൽഡ് റെസിസ്റ്റന്റ് നോബ് വാങ്ങി ഇടുന്നത് നല്ലതായിരിക്കും.
3. പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും മിക്സിയും ശ്രദ്ധയോടെ ഉപയോഗിക്കാൻ ശ്രദ്ധക്കണം. ഈ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ഉള്ളിലേക്ക് കൈയ്യിടാതിരിക്കാൻ ശ്രദ്ധിക്കണം. മൂർച്ചയേറിയ ബ്ലൈടുകളാണ് ഇത്തരം ഉപകരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൾ നിങ്ങളുടെ കൈ മുറിയാൻ ഇത് കാരണമാകും.
4. ഗ്യാസ് ചോർന്ന് നിരവധി അപകടങ്ങളാണ് ദിവസേനെ സംഭവിക്കുന്നത്. വാതക ചോർച്ചയുണ്ടായാൽ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഗ്യാസ് ലീക്ക് ഡിറ്റക്ടീവുകൾ സ്ഥാപിക്കുന്നത് നല്ലതായിരിക്കും.
5. സ്‌മോക്ക് സെൻസറുകൾ ഉപയോഗിച്ച് വീട്ടിൽ ഷോർട് സർക്യൂട്ട് ഉണ്ടോ എന്ന് അറിയാൻ സാധിക്കും. ഇത് ഉപയോഗിച്ചാൽ ഷോർട് സർക്യൂട്ട് മൂലം ഉപകരണങ്ങൾ കേടായിപ്പോകുന്നത് തടയാൻ സാധിക്കും.
6. ഭക്ഷണം പാകം ചെയ്തതിന് ശേഷം പാത്രം അടുപ്പിൽ നിന്നും മാറ്റിവെക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കയ്യിലുള്ള ഷാൾ അല്ലെങ്കിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചായിരിക്കും നമ്മൾ എപ്പോഴും പാത്രം മാറ്റിവെക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് അപകടത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. ചൂടുള്ള വസ്തുക്കൾ എടുക്കുമ്പോൾ തെർമൽ പാഡ് ഹീറ്റ് പ്രൂഫ് ഹാൻഡ് ഗ്ലൗസുകൾ ഉപയോഗിക്കാവുന്നതാണ്.
വീടുകളിൽ ഉപയോഗിച്ച് തീർക്കുന്നത് ലിറ്റർ കണക്കിന് വെള്ളം; പാഴാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
