ചെടികൾക്ക് പകരം പഴങ്ങൾ നട്ടുവളർത്തിയാൽ നിങ്ങൾക്ക് ഫ്രഷായ പഴങ്ങൾ കഴിക്കാൻ സാധിക്കും. സ്ട്രോബെറി, ചെറി ടൊമാറ്റോ, നാരങ്ങ തുടങ്ങിയ ചെറിയ പഴങ്ങൾ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നവയാണ്.

വീടിന്റെ ബാൽക്കണിയിൽ ഭംഗി കൂട്ടുന്നതിനൊപ്പം ഉപയോഗപ്രദമായ കാര്യങ്ങളും ചെയ്യാൻ സാധിക്കും. ഒട്ടുമിക്കപേരും ബാൽക്കണിയിൽ ചെടികൾ നട്ടുവളർത്താറുണ്ട്. ചെടികൾക്ക് പകരം പഴങ്ങൾ നട്ടുവളർത്തിയാൽ നിങ്ങൾക്ക് ഫ്രഷായ പഴങ്ങൾ കഴിക്കാൻ സാധിക്കും. സ്ട്രോബെറി, ചെറി ടൊമാറ്റോ, നാരങ്ങ തുടങ്ങിയ ചെറിയ പഴങ്ങൾ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നവയാണ്. എങ്ങനെയെന്ന് വളർത്തേണ്ടതെന്ന് അറിയാം. 

സ്ട്രോബെറി 

സ്ട്രോബെറിക്ക് വളരെ ചെറിയ തോതിൽ മാത്രമാണ് സൂര്യപ്രകാശം ആവശ്യമായി വരുന്നത്. അവ വളരെ ചെറുതും വളരാൻ കൂടുതൽ സ്ഥലവും ആവശ്യമായി വരുന്നില്ല. ചെടിച്ചട്ടിയിൽ വളർത്തുകയാണെങ്കിൽ വലിയ ചട്ടിയുടെ ആവശ്യവും വരുന്നില്ല. സ്ട്രോബെറിയുടെ തൈ വാങ്ങിയതിന് ശേഷം വലിയ ചെടിച്ചട്ടിയിൽ നടാം. പോഷക ഗുണങ്ങളുള്ള മണ്ണിലാവണം ചെടി നടേണ്ടത്. ദിവസം കുറഞ്ഞത് 5 മണിക്കൂർ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. 

ചെറി ടൊമാറ്റോ 

ചെറി ടൊമാറ്റോ പച്ചക്കറിയല്ല. ഇതും പഴവർഗ്ഗത്തിൽപ്പെട്ട ചെടിയാണ്. ഇവ എളുപ്പത്തിൽ വളരുന്നു. കൂടാതെ വളരെ ചെറിയ പരിപാലനം മാത്രമേ ഈ ചെടിക്ക് ആവശ്യമായി വരുന്നുള്ളു. വിത്ത് നടുമ്പോൾ അതിൽ നിന്നും വളർന്ന് പൊങ്ങുന്നു. പടർന്നു കയറാനുള്ള സാഹചര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ചെറി ടൊമാറ്റോയുടെ വിത്തുകൾ വാങ്ങിയതിന് ശേഷം കൊക്കോപീറ്റ്‌ കൊണ്ട് സമ്പുഷ്ടമായ മണ്ണിൽ നടണം. കൂടാതെ നല്ല വളങ്ങളും മണ്ണിൽ ചേർക്കേണ്ടതുണ്ട്. 

നാരങ്ങ 

മറ്റേതു ചെടിയെക്കാളും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങയുടെ തൈ വാങ്ങിയതിന് ശേഷം ചെടിച്ചട്ടിയിൽ നടാം. നാരങ്ങക്ക് നല്ല രീതിയിലുള്ള പരിപാലനം ആവശ്യമാണ്. അതിനാൽ തന്നെ കൃത്യമായ സമയങ്ങളിൽ കേടുവന്നതും പഴുത്തതുമായ ഇലകൾ വെട്ടി മാറ്റേണ്ടതുണ്ട്.