ഒരു പൂവെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കുമല്ലേ. വീടിന് മുന്നിൽ ഒരു പൂന്തോട്ടമുണ്ടെങ്കിൽ കാഴ്ച്ചയിൽ ഭംഗിയും വീടിനൊരു ഏസ്തെറ്റിക്ക് ലുക്കും ലഭിക്കും. പലതരത്തിലുള്ള ചെടികളാണുള്ളത്, ചിലത് കാണാൻ മനോഹരമായിരിക്കും മറ്റുചിലത് നല്ല മണമുള്ളവയും

ഒരു പൂവെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കുമല്ലേ. വീടിന് മുന്നിൽ ഒരു പൂന്തോട്ടമുണ്ടെങ്കിൽ കാഴ്ച്ചയിൽ ഭംഗിയും വീടിനൊരു ഏസ്തെറ്റിക്ക് ലുക്കും ലഭിക്കും. പലതരത്തിലുള്ള ചെടികളാണുള്ളത്, ചിലത് കാണാൻ മനോഹരമായിരിക്കും മറ്റുചിലത് നല്ല മണമുള്ളവയും. എന്നാൽ ചില പൂക്കളുണ്ട് അവ മനുഷ്യനും മൃഗങ്ങൾക്കും ഹാനികരമായിരിക്കും. അതുകൊണ്ട് തന്നെ ചെടികൾ തെരഞ്ഞെടുക്കുമ്പോൾ ഭംഗി മാത്രം നോക്കാതെ ഗുണങ്ങൾ കൂടെ നോക്കിയാവണം വാങ്ങേണ്ടത്. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഓരോ ചെടികളും വളരുന്നത്. വേനൽക്കാലത്ത് വളർത്താൻ കഴിയുന്ന ചെടികളെ പരിചയപ്പെട്ടാലോ.

സൂര്യകാന്തി 

കാഴ്ചയിൽ മനോഹരമാണ് സൂര്യകാന്തി ചെടികൾ. വേനൽക്കാലത്താണ് ഇവ സാധാരണമായി പൂക്കാറുള്ളത്. ഇത് 15 അടി ഉയരത്തിൽവരെ വളരും. സൂര്യകാന്തി ചെടികൾക്ക് അമിതമായി പരിപാലനം ആവശ്യം വരുന്നില്ല.

സീനിയ

എളുപ്പത്തിൽ വളരുന്ന ചെടികളാണ് സീനിയ. ശക്തിയുള്ള തണ്ടുകളാണ് ഇവയ്ക്കുള്ളത്. അതിനാൽ തന്നെ പൂക്കളെ എളുപ്പത്തിൽ വെട്ടിയെടുക്കാൻ സാധിക്കുന്നു. രണ്ട് മുതൽ 4 ഇഞ്ച് വരെ വ്യാപിച്ചുകിടക്കുന്ന മനോഹരമായ പൂക്കൾ കാഴ്ച്ചയിൽ ആകർഷീയമാണ്. 

ഡാലിയ 

ഡാലിയയിൽ തന്നെ പലതരത്തിലുള്ള ചെടികളുണ്ട്. പല നിറത്തിലും ആകൃതിയിലുമുള്ള ഇവ സാധാരണമായി വീടുകളിൽ വളർത്തുന്നവയാണ്. വീടിന് പുറത്ത് മാത്രമല്ല ഈ ഭംഗിയുള്ള ചെടി ഇൻഡോർ പ്ലാന്റായും വളർത്താൻ കഴിയും.

മാരിഗോൾഡ്

ആഫ്രിക്കൻ, ഫ്രഞ്ച്, സിഗ്നെറ്റ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് മാരിഗോൾഡ് ഉള്ളത്. ഇതിൽ ആദ്യത്തെ രണ്ടും മണ്ണിൽ നട്ടുവളർത്തുന്നതും അവസാനത്തേത് പോട്ടിൽ വളർത്തേണ്ടതുമാണ്. കാരണം സിഗ്നെറ്റ് ചെറുതാണ്. ഒരുപാട് വളരാത്തതുകൊണ്ട് തന്നെ ഇവ പോട്ടിൽ വളർത്തുന്നതാണ് ഉചിതം.

ഡെൽഫിനിയം 

ഉയരത്തിൽ വളരുന്ന ചെടികളാണ് ഡെൽഫിനിയം. ഇത് നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലാണ് കാണപ്പെടുന്നത്. നല്ല രീതിയിലുള്ള പരിപാലനവും വളരാനുള്ള സാഹചര്യവും അത്യാവശ്യമാണ്. 6 മുതൽ 8 മണിക്കൂർ വരെ ഈ ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്. കൂടാതെ ശക്തമായ മഴ, വെയിൽ എന്നിവയിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. 

ലാവണ്ടർ 

മനോഹരം മാത്രമല്ല ഉപയോഗപ്രദമുള്ള ചെടികൂടെയാണ് ലാവണ്ടർ. ഇത് ഉപയോഗിച്ച് പാചകം ചെയ്യുവാനും ഉണക്കി സൂക്ഷിക്കുവാനും കീടങ്ങളെ അകറ്റാനുമൊക്കെ സാധിക്കും. നല്ല സുഗമുന്ധമുള്ള ലാവണ്ടർ വേനൽക്കാലത്ത് നിങ്ങളുടെ പൂന്തോട്ടത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്.

നോക്കൗട്ട് റോസ് 

റോസാപ്പൂക്കൾ അതിമനോഹരമാണെങ്കിലും അവ പരിപാലിക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്. ഇവിടെയാണ് നോക്കൗട്ട് റോസിന്റെ ഉപയോഗം വരുന്നത്. റോസ് കുടുംബത്തിൽ എളുപ്പത്തിൽ വളരുന്ന ഇനമാണിത്. ഇതിന് കൂടുതൽ പരിപാലനത്തിന്റെ ആവശ്യം വരുന്നില്ല. രോഗ പ്രതിരോധ ശേഷിയുള്ളതും വരൾച്ചയെ തടയാനും നോക്കൗട്ട് റോസിന് സാധിക്കും. വീടിന്റെ ബാൽക്കണിയിലോ പൂന്തോട്ടത്തിലോ ഒക്കെ ഇത് വളർത്താവുന്നതാണ്. 

ചെമ്പരത്തി

സാധാരണമായി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഉണ്ടാവാറുണ്ടെങ്കിലും ഇത് കൂടുതലും തണുപ്പ് കാലാവസ്ഥയിലും വളരാറുണ്ട്. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇനത്തെ ആശ്രയിച്ചാണ് ഇവ വരുന്നത്. ചെമ്പരത്തിയിൽ ഹെഡ് ഓവർ ഹീൽസ് പാഷനാണ് വൈവിധ്യമാർന്ന ഇനം. 10 ഇഞ്ചോളം വ്യാസമുള്ള ഭീമാകാരമായ കടും പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇവ. ഒരിക്കൽ ഇത് പൂത്തുതുടങ്ങിയാൽ എന്നും പുതിയ പൂക്കൾ വന്നുകൊണ്ടേയിരിക്കും.

നിങ്ങളുടെ ഓമനച്ചെടികൾ പൂക്കുന്നില്ലേ? ഇതാ ചില കുറുക്കുവഴികൾ