വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം വെളിച്ച കുറവാണ്. ശരിയായ രീതിയിൽ വെളിച്ചം ലഭിച്ചില്ലെങ്കിൽ ചെടികൾ വാടിപ്പോകുന്നു.
വീടിന് ഭംഗിയും ഫ്രഷ്‌നസും നൽകാൻ ഇൻഡോർ ചെടികൾ വളർത്തുന്നത് നല്ലതാണ്. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ചെടി മഞ്ഞ നിറത്തിലാവുകയും വാടിപ്പോവുകയും ചെയ്യുന്നു. വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം വെളിച്ച കുറവാണ്. ശരിയായ രീതിയിൽ വെളിച്ചം ലഭിച്ചില്ലെങ്കിൽ ചെടികൾ വാടിപ്പോകുന്നു. ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളൂ.
- വെള്ളം അമിതമാകരുത്
ചെടികൾ മഞ്ഞ നിറത്തിലാകുന്നതിന്റെ പ്രധാന കാരണം അമിതമായി വെള്ളമൊഴിക്കുന്നത് കൊണ്ടാണ്. ചൂടുള്ള സമയങ്ങളിൽ ചെടികൾക്ക് വെള്ളമൊഴിക്കേണ്ടതുണ്ട്. എന്നാൽ അമിതമായി വെള്ളം ഒഴിക്കുന്നത് ചെടി നശിച്ചുപോകാനും മഞ്ഞ നിറത്തിലാവാനും കാരണമാകുന്നു.
2. സൂര്യപ്രകാശം
ചെടികൾക്ക് സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ ചില ചെടികൾക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ഇത് ചെടികൾ വാടിപ്പോകാനും കരിഞ്ഞുപോകാനും കാരണമാകുന്നു. അതിനാൽ തന്നെ നേരിട്ട് സൂര്യപ്രകാശമടിക്കുന്ന രീതിയിൽ ചെടി വെയ്ക്കരുത്.
3. പോഷക കുറവ്
ചൂടുകാലങ്ങളിൽ ചെടികൾ നന്നായി വളരണമെങ്കിൽ കൂടുതൽ പോഷകങ്ങൾ ആവശ്യമായി വരുന്നു. ഇലകൾ മഞ്ഞ നിറത്തിലാകുന്നതിന്റെ കാരണം പോഷക കുറവാണ്. ചെടിക്ക് ആവശ്യമായ വളവും പോഷകങ്ങളും നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
4. കീടശല്യം
ചെടിയിൽ കീടശല്യം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാലിത് ചെടികൾ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നു. മഞ്ഞ നിറത്തിലുള്ളതും കരിഞ്ഞതുമായ ഇലകൾ മുറിച്ചുമാറ്റുകയും നല്ല പരിചരണം ചെടികൾക്ക് നൽകുകയും വേണം. ഇതിലൂടെ കീടശല്യം ഇല്ലാതാക്കാൻ സാധിക്കും.


