ഭക്ഷണ മാലിന്യങ്ങൾ ജീവികളെ ആകർഷിക്കുന്നു. അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുമ്പോൾ ഇത്തരം ജീവികൾ നിരന്തരം വന്നുകൊണ്ടേയിരിക്കും.
വീട്ടിൽ സ്ഥിരമായി വരുന്ന ജീവികളാണ് പല്ലിയും, പാറ്റയും ചിലന്തിയുമൊക്കെ. വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കുകയില്ല. ഈ ശീലങ്ങൾ ഒഴിവാക്കിയാൽ പാറ്റ, പല്ലി എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.
- ഭക്ഷണാവശിഷ്ടങ്ങൾ
ഭക്ഷണ മാലിന്യങ്ങൾ ജീവികളെ ആകർഷിക്കുന്നു. അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുമ്പോൾ ഇത്തരം ജീവികൾ നിരന്തരം വന്നുകൊണ്ടേയിരിക്കും. ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിൽ പാറ്റ, പല്ലി എന്നിവയുടെ ശല്യം വർധിക്കുമെന്നല്ലാതെ ഇവയെ അകറ്റി നിർത്താൻ സാധിക്കുകയില്ല. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കാം.
2. പാത്രങ്ങൾ കഴുകാതെ ഇടുമ്പോൾ
അടുത്ത ദിവസം കഴുകാമെന്ന് കരുതി രാത്രി മുഴുവൻ സിങ്കിൽ പാത്രങ്ങൾ കൂട്ടിയിടുന്ന ശീലം പലർക്കുമുണ്ട്. രാത്രി സമയങ്ങളിലാണ് ജീവികളുടെ ശല്യം കൂടുതലും ഉണ്ടാകുന്നത്. പാത്രങ്ങളിൽ പറ്റിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനാണ് പാറ്റയും പല്ലിയുമെത്തുന്നത്. അതിനാൽ തന്നെ കഴിച്ച ഉടനെ പാത്രം കഴുകി വയ്ക്കുന്നത് ഒരു ശീലമാക്കാം.
3. വളർത്തുമൃഗത്തിന്റെ ഭക്ഷണം
വളർത്തുമൃഗത്തിന് വേണ്ടി വാങ്ങിവെച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനും ഉറുമ്പും പാറ്റയും എലിയുമൊക്കെ വരാറുണ്ട്. ആവശ്യം കഴിഞ്ഞാൽ വളർത്തുമൃഗത്തിന്റെ ഭക്ഷണം അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ വൃത്തിയാക്കാനും മറക്കരുത്.
4. വൃത്തിയുണ്ടാകണം
വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുന്ന ശീലം ഒഴിവാക്കാം. ഇത് ജീവികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു. അധികം വെളിച്ചവും തണുപ്പും ഇല്ലാത്ത സ്ഥലങ്ങളാണ് ജീവികൾക്ക് ആവശ്യം. വീടിനുള്ളിൽ തന്നെ ഇത്തരം സൗകര്യങ്ങൾ ഉണ്ടായാൽ അവ വിട്ടുപോവുകയേയില്ല.


