ഓരോന്നിനും വ്യത്യസ്തമായ രുചിയാണുള്ളത്. എന്നാൽ ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും സുഗന്ധവ്യഞ്ജനങ്ങളിൽ അടങ്ങിയിട്ടുണ്ട്.

അടുക്കളയിൽ പലവിധത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി പരീക്ഷിക്കുന്നവരാണ് നമ്മൾ. രുചി മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല. ആരോഗ്യം തരുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും സുഗന്ധവ്യഞ്ജനങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഓരോന്നിനും വ്യത്യസ്തമായ രുചിയാണുള്ളത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്.

  1. കറുവപ്പട്ട

ഏതുതരം കറികളിലും സാധാരണമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. രുചി നൽകുന്നതിനൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ കറുവപ്പട്ട കഴിക്കുന്നത് നല്ലതാണ്.

2. മഞ്ഞൾപ്പൊടി

അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മഞ്ഞൾ. രുചിക്കൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും കൊളെസ്റ്ററോൾ നിയന്ത്രിക്കാനും മഞ്ഞൾപ്പൊടി നല്ലതാണ്.

3. ഇഞ്ചി

നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. രോഗ പ്രതിരോധം കൂട്ടാനും, നല്ല ദഹനത്തിനും, ഓക്കാനം, ഛർദി എന്നിവയ്ക്കും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഉണക്കി പൊടിച്ചും ഇത് ഉപയോഗിക്കാവുന്നതാണ്. കറുവപ്പട്ട, ഗ്രാമ്പു എന്നിവയ്‌ക്കൊപ്പവും ഇഞ്ചി ചേർക്കാൻ സാധിക്കും.

4. പെരുംജീരകം

ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല, നിരവധി ഗുണങ്ങളും പെരുംജീരകത്തിനുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. കൂടാതെ, രക്തയോട്ടം വർധിപ്പിക്കുക, തലച്ചോറ്, നാഡീ സംവിധാനങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്താൻ പെരുംജീരകത്തിന് സാധിക്കും.