മഴക്കാലത്താണ് അധികവും ഇഴജന്തുക്കളുടെ ശല്യം വീടുകളിൽ ഉണ്ടാവുന്നത്. വീട്ടിൽ ഇഴജന്തുക്കൾ വരുന്നതിനെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്. 

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നതിലൂടെ വീട്ടിലെ ഇഴജന്തുക്കളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. പാമ്പുകളെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടാവുമ്പോഴാണ് ഇവ വീട്ടിൽ സ്ഥിരമായി വരുന്നത്.

  1. വൃത്തി വേണം

വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇലകളും പുല്ലും അമിതമായി വളരുന്ന സ്ഥലങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നു.

2. വെന്റിലേഷൻ

പുറത്ത് നിന്നും ഇഴജന്തുക്കൾ വീട്ടിലേക്ക് കയറുന്നത് അധികവും വെന്റിലേഷൻ വഴിയാണ്. ഇത്തരം ഇടങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.

3. ഭക്ഷണാവശിഷ്ടങ്ങൾ

പക്ഷികളുടെയും വളർത്തുമൃഗങ്ങളുടെയും ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന രീതിയിൽ പുറത്ത് സൂക്ഷിക്കരുത്. ഇത് കഴിക്കാൻ എലികളും മറ്റു ജീവികളും വരുകയും അവയെ പിടികൂടാൻ ഇഴജന്തുക്കളും എത്തുന്നു.

4. വെള്ളം കെട്ടിനിൽക്കുക

വെള്ളത്തിന്റെ ലീക്കുകൾ, ഡ്രെയിനേജ്, വെള്ളം കെട്ടിനിൽക്കുക തുടങ്ങിയ സാഹചര്യങ്ങളിലും ഇഴജന്തുക്കളുടെ ശല്യം വീട്ടിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

5. പ്രകൃതിദത്ത മാർഗ്ഗങ്ങൾ

പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെയും ഇഴജന്തുക്കളെ അകറ്റി നിർത്താൻ സാധിക്കും. വെളുത്തുള്ളി, കറുവപ്പട്ട, വിനാഗിരി തുടങ്ങിയവയുടെ ഗന്ധത്തെ മറികടക്കാൻ പാമ്പുകൾക്ക് സാധിക്കില്ല.