വീട്ടിനകത്തായാലും നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ നല്‍കുന്നത്. ടോയ്ലറ്റിനകത്ത് നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ വലിച്ച് പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. 

പൊതുവേ ആളുകള്‍ക്ക് നല്ലരീതിയില്‍ പേടിയുള്ളൊരു ജീവിയാണ് പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയാകാമെന്നതിനാല്‍ തന്നെ ഇതിനെ ഒന്ന് പേടിക്കുന്നത് തന്നെയാണ് നല്ലത്. സാധാരണഗതിയില്‍ പാമ്പുകള്‍ അങ്ങനെ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ അകത്ത് കയറി പതിയിരിക്കാറില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുമുണ്ട്. 

ഇത്തരം സന്ദര്‍ഭങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ നമുക്ക് നെഞ്ചിടിപ്പുണ്ടാകാം. അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ചിലര്‍ക്ക് ഇത് കാണുന്നതേ മനസിന് അസ്വസ്ഥതയുണ്ടാകാം. അത്തരക്കാര്‍ ഈ വീഡിയോ കാണാൻ ശ്രമിക്കാതിരിക്കുന്നതാണ് ഉചിതം. 

വീട്ടിനകത്തായാലും നമ്മള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ നല്‍കുന്നത്. ടോയ്ലറ്റിനകത്ത് നിന്ന് ഉഗ്രവിഷമുള്ള പാമ്പിനെ വലിച്ച് പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. 

ഇത്തരം സംഭവങ്ങള്‍ മിക്കവാറും നമ്മള്‍ വാര്‍ത്തകളിലൂടെ അറിയാറും കാണാറുമുണ്ട്. എങ്കിലും ഇത് കാണുന്നത് വേറെ തന്നെ ഒരനുഭവമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷേ ടോയ്ലറ്റില്‍ പോകുന്ന വ്യക്തിയുടെ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയാണിത്. 

ചിലയിനം പാമ്പുകള്‍ ഈ രീതിയില്‍ വെള്ളമോ തണുപ്പോ ഉള്ളയിടങ്ങളില്‍ തന്നെ തമ്പടിച്ചുകൂടും. മനുഷ്യരുടെ സാമീപ്യമോ, അനക്കമോ എല്ലാം ഇവയെ പെട്ടെന്ന് വിറളി പിടിപ്പിക്കുകയും ചെയ്തേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഇവ അക്രമകാരികളുമാകാം. ഈ വീഡിയോയില്‍ തന്നെ പാമ്പ് പിടുത്തക്കാരാണ് അവരുടെ പക്കലുള്ള ഉപകരണം കൊണ്ട് പാമ്പിനെ പിടികൂടുന്നത്. ശ്രമകരമായാണ് ഇവര്‍ ഈ ദൗത്യം ചെയ്യുന്നത്. 

വീട്ടിനകത്തോ മറ്റോ ഇങ്ങനെ പാമ്പുകളെ കാണുകയാണെങ്കില്‍ അവയെ പിടിക്കാൻ പരിചയസമ്പത്തുള്ളവരെ തന്നെ ബന്ധപ്പെടുകയാണ് നല്ലത്. അല്ലാത്തപക്ഷം അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമേ ആകൂ. 

വീഡിയോ കാണാം...

View post on Instagram

Also Read:- പാമ്പ് കടിച്ച് മരിച്ച സഹോദരന്‍റെ സംസ്കാരത്തിനെത്തിയ ആളും പാമ്പുകടിയേറ്റ് മരിച്ചു