പാത്രങ്ങൾ കഴുകുമ്പോൾ മാലിന്യങ്ങൾ അടഞ്ഞിരുന്നാൽ ദുർഗന്ധം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഓരോ ഉപയോഗം കഴിയുന്നതിന് ശേഷവും അണുക്കളും ദുർഗന്ധവും ഇല്ലാതാകാൻ വൃത്തിയാക്കുന്നത് നല്ലതായിരിക്കും.
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. കുടുംബാംഗങ്ങൾ എല്ലാം ഒരുമിച്ച് കൂടുന്ന സ്ഥലം. ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സ്ഥലം. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെയും വെടിപ്പോടെയും കിടക്കേണ്ട സ്ഥലം കൂടെയാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുക്കളയിലെ ദുർഗന്ധം ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
മാലിന്യങ്ങൾ
അടുക്കളയിൽ നിന്നും ദുർഗന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം മാലിന്യങ്ങളാണ്. അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കാൻ പാടില്ല. മാലിന്യം കൂടുമ്പോൾ പുറത്ത് കളയാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ നീക്കം ചെയ്തതിന് ശേഷം ക്ലീനറോ, വിനാഗിരിയോ ഉപയോഗിച്ച് വൃത്തിയാക്കുന്നത് ദുർഗന്ധത്തെ അകറ്റി നിർത്തുന്നു.
അടുക്കള സിങ്ക്
അടുക്കള സിങ്കിൽ പാത്രങ്ങൾ കഴുകാൻ കിടപ്പില്ലെങ്കിൽ പോലും ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം പാത്രങ്ങൾ കഴുകുമ്പോൾ മാലിന്യങ്ങൾ അടഞ്ഞിരുന്നാൽ ദുർഗന്ധം ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഓരോ ഉപയോഗം കഴിയുന്നതിന് ശേഷവും അണുക്കളും ദുർഗന്ധവും ഇല്ലാതാകാൻ വൃത്തിയാക്കുന്നത് നല്ലതായിരിക്കും. മൈക്രോഫൈബർ തുണി ഉപയോഗിച്ചോ സ്പോഞ്ച് ഉപയോഗിച്ചോ സിങ്ക് നന്നായി ഉരച്ച് വൃത്തിയാക്കാം. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്.
അണുക്കൾ
അണുക്കൾ ഉണ്ടാകുമ്പോൾ ദുർഗന്ധവും ഉണ്ടാകുന്നു. അണുക്കളെ അകറ്റി നിർത്താൻ ചൂട് വെള്ളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. അണുക്കളെ തുരത്താൻ ക്ലീനറുകളും ഉപയോഗിക്കാവുന്നതാണ്.
ലീക്കേജ് ഉണ്ടായാൽ
ഈർപ്പം തങ്ങി നിന്നാലും അടുക്കളയിൽ ദുർഗന്ധം ഉണ്ടാകാറുണ്ട്. സിങ്കിന്റെ അടിഭാഗത്തോ മറ്റോ പൈപ്പിന് ലീക്കേജ് വന്നാലും ദുർഗന്ധം വരാറുണ്ട്. കൂടാതെ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കുന്നത് നല്ലതായിരിക്കും.
അടുക്കള ഉപകരണങ്ങൾ
അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ഓവൻ, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളിൽ അഴുക്കും പൊടിപടലങ്ങളും തങ്ങി നിന്നാൽ അടുക്കളയിൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.


